നടൻ ചിരഞ്‍ജീവിക്ക് ശസ്‍ത്രക്രിയ, വിശ്രമം, കളക്ഷനില്‍ കരകയറാനാകാതെ 'ഭോലാ ശങ്കര്‍'

Published : Aug 16, 2023, 10:04 AM ISTUpdated : Sep 01, 2023, 09:48 AM IST
നടൻ ചിരഞ്‍ജീവിക്ക് ശസ്‍ത്രക്രിയ, വിശ്രമം,  കളക്ഷനില്‍ കരകയറാനാകാതെ 'ഭോലാ ശങ്കര്‍'

Synopsis

'ഭോലാ ശങ്കറാ'ണ് ചിരഞ്‍ജീവി നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.  

നടൻ ചിരഞ്‍ജീവിക്ക് കാല്‍മുട്ടിന് സര്‍ജറി. ദില്ലിയില്‍ ഒരു ആഴ്‍ചത്തെ വിശ്രമത്തിന് ശേഷമായിരിക്കും ചിരഞ്‍ജീവി ഹൈദരാബാദിലേക്ക് മടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ഒരു വിദേശത്ത് ചിത്രീകരണത്തില്‍ പങ്കെടുക്കവേ താരത്തിന്റെ കാല്‍മുട്ടിന് വേദനയെടുക്കുകകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍മാര്‍ താരത്തിന് ശസ്‍ത്രക്രിയ നിര്‍ദ്ദേശിച്ചത്.

'ഭോലാ ശങ്കറെ'ന്ന ചിത്രമാണ് ചിരഞ്‍ജീവിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേക്കാണ് ചിരഞ്‍ജീവി നായകനാക്കി മെഹര്‍ രമേഷ് സംവിധാനം ചെയ്‍ത 'ഭോലാ ശങ്കര്‍'. ഡൂഡ്‍ലി ആണ് ചിരഞ്‍ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്.

ചിരഞ്‍ജീവി നായകനായി വേഷമിടുന്ന പുതിയ ചിത്രം രമബ്രഹ്‍മം സുങ്കരയാണ് നിര്‍മിച്ചിരിക്കുന്നത്. 'ഭോലാ ശങ്കറെ'ന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ആണ്. 'വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ ചിരഞ്‍ജീവി എത്തുക. ചിരഞ്‍ജീവി നായകനാകുന്ന ചിത്രത്തിന്റെ കലാസംവിധായകൻ എ എസ് പ്രകാശ് ആണ്. അജിത്ത് നായകനായ ചിത്രം 'ബില്ല' തെലുങ്കിലേക്ക് റീമേക്ക് ചെയ്‍ത സംവിധായകനാണ് മെഹര്‍ രമേഷ്. പ്രഭാസ് ആയിരുന്നു ചിത്രത്തില്‍ നായകൻ. മറ്റൊരു അജിത് ചിത്രം കൂടി മെഹര്‍ രമേഷ് തെലുങ്കിലേക്ക് എത്തിച്ചപ്പോള്‍ പ്രതീക്ഷിച്ചത്ര വിജയം നേടാനായില്ല.

ചിരഞ്‍ജീവി നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രം 'വാള്‍ട്ടര്‍ വീരയ്യ' വൻ ഹിറ്റായി മാറിയിരുന്നു. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ബോബി കൊല്ലി തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Read More: കേരളത്തില്‍ വിജയ്‍യുടെ 'ലിയോ'യുടെ ആവേശത്തിന് തുടക്കമിട്ട് നിവിൻ പോളി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ