ഡോ. ബാബുരാജായി ഇന്ദ്രജിത്ത്; വൈറസിന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍

By Web TeamFirst Published May 18, 2019, 8:48 PM IST
Highlights

കേരളത്തെ ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ വൈറസിന്‍റെ ഭീകരതയെ വെള്ളിത്തിരയില്‍ ആവിഷ്ക്കരിക്കുന്ന ആഷിഖ് അബു ചിത്രത്തില്‍ വന്‍ താര നിരയാണ് എത്തുന്നത്. 

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വൈറസ്. കേരളത്തെ ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ വൈറസിന്‍റെ ഭീകരതയെ വെള്ളിത്തിരയില്‍ ആവിഷ്ക്കരിക്കുന്ന ആഷിഖ് അബു ചിത്രത്തില്‍ വന്‍ താര നിരയാണ് എത്തുന്നത്. ചിത്രത്തിലെ ഇന്ദ്രജിത്തിന്‍റെ ഡോ. ബാബുരാജ് എന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വന്നു.

മന്ത്രി കെ കെ ശൈലജയെ അവതരിപ്പിക്കുന്ന നടി രേവതിയുടെയും സിസ്റ്റര്‍ ലിനി പുതുശ്ശേരിയെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കലിന്‍റെയും പൂര്‍ണിമ ഇന്ദ്രജിത്തിന്‍റെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ചിത്രത്തിന്‍റെ ട്രെയിലറിനും ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും  സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. ജൂണ്‍ 7 നാണ് ചിത്രത്തിന്‍റെ റിലീസ്.ചിത്രത്തില്‍ ഇന്ദ്രജിത്തിനൊപ്പം പൂര്‍ണിമയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!