പ്രകാശ് വര്‍മ്മയ്‍ക്കൊപ്പം പൊലീസ് യൂണിഫോമില്‍ 5 പുതുമുഖങ്ങള്‍; 'ലോ ആന്‍ഡ് ഓര്‍ഡറി'ല്‍ ഞെട്ടിക്കാന്‍ ഇവര്‍

Published : Sep 11, 2026, 04:54 PM IST
five newcomers in law and order movie directed by ranjith

Synopsis

പ്രശസ്ത സംവിധായകൻ രഞ്ജിത്തിന്റെ പുതിയ ചിത്രമായ 'ലോ ആൻഡ് ഓർഡർ' അഞ്ച് പുതുമുഖങ്ങളെ പോലീസ് ഉദ്യോഗസ്ഥരായി അവതരിപ്പിക്കുന്നു

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ച് പുതിയ അഭിനേതാക്കളെക്കൂടി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നു. എസ്ഐ ടെസ്റ്റ് കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെയും അവരുടെ സീനിയറായ ഒരു ഉദ്യോഗസ്ഥൻ്റേയും ഔദ്യോഗിക ജീവിതത്തിലൂടെയാണ് ലോ ആൻഡ് ഓർഡർ എന്ന ഈ ചിത്രത്തിൻ്റെ കഥ പറയുന്നത്. സീനിയർ പൊലീസ് ഓഫീസറെ പ്രകാശ് വർമ്മയാണ് അവതരിപ്പിക്കുന്നത്. അഞ്ച് ചെറുപ്പക്കാരുടെ ആലോചന പലരിലേക്കും നീണ്ടിരുന്നു. പിന്നീടാണ് ഈ കഥാപാത്രങ്ങൾ ഫ്രഷ് മുഖം ആകുന്നതാണു നല്ലതെന്ന അഭിപ്രായം സജീവമായത്. അതാണ് ഈ ചെറുപ്പക്കാരുടെ കഥാപാത്രങ്ങൾ പുതുമുഖങ്ങളിലെത്തിയതെന്ന് സംവിധായകൻ രഞ്ജിത്ത് പറയുന്നു.

മൂന്ന് മാസത്തിലേറെ നീണ്ടുനിന്ന അന്വേഷണത്തിലൂടെയാണ് ഇവരെ കണ്ടെത്തിയതെന്നും രഞ്ജിത്ത് പറഞ്ഞു. അരുൺ അയ്യപ്പൻ, ഫിറോസ് എം കെ, ബിജു കുര്യൻ, സെബാസ്റ്റ്യൻ പോൾ, ബെന്നി വർഗീസ് എന്നീ കഥാപാത്രങ്ങളെയാണ് ഇവർ പ്രതിനിധാനം ചെയ്യുന്നത്. അരുൺ അയ്യപ്പനെ ഋതുദേവ് അയ്യപ്പനാണ് അവതരിപ്പിക്കുന്നത്. ഷനൂദ് ഇബ്രാഹിം ഫിറോസ് എം കെ യെ അവതരിപ്പിക്കുന്നു. ബിജു കുര്യൻ എന്ന കഥാപാത്രത്തെ ഡോൺ മൈക്കിൾ അവതരിപ്പിക്കുന്നു. അനശ്വര നടനായ രാജൻ പി ദേവിൻ്റെ ചെറുമകൻ കൂടിയാണ് ഡോൺ മൈക്കിൾ. നിജാദ് ബാബു തോമസാണ് സെബാസ്റ്റ്യൻ പോളിനെ അവതരിപ്പിക്കുന്നത്. ബെന്നി വർഗീസിനെ സജൽ സുദർശനൻ അവതരിപ്പിക്കുന്നു.

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസിൽ അവതരിപ്പിക്കുന്ന ഈ ചിത്രം സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ എ ജി, മഹാ സുബൈർ എന്നിവർ നിർമ്മിക്കുന്നു. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച റിയലിസ്‌റ്റിക്ക് ആക്ഷന്‍ ത്രില്ലർ മൂവി കൂടിയാവും ഇതെന്ന് അണിയറക്കാര്‍ പറയുന്നു. നമ്മുടെ മെട്രോ നഗരങ്ങളുടെ പിന്നാമ്പുറങ്ങളിലെ ദുരൂഹതകൾ ഏറെ ഞെട്ടിക്കുന്നതാണ്. അതിലേക്ക് വിരൽ ചൂണ്ടുന്ന ഈ ചിത്രം നമ്മുടെ സമൂഹത്തിൻ്റെ നേർക്കാഴ്ച്ച തന്നെയാണ്. മുഴുനീള ആക്‌ഷൻ ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രം ഇമോഷണൽ ഡ്രാമയ്ക്കും ഏറെ പ്രാധാന്യം നൽകുന്നു. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ സജീവ സാന്നിദ്ധ്യവും ഏറെ സജീവമായി പറഞ്ഞു കേൾക്കുന്നു. രഞ്ജിത്തിൻ്റെ ബ്ലാക്ക് എന്ന ചിത്രത്തിലെ കാരിക്കാമുറി ഷണ്മുഖനെയാണ് മമ്മൂട്ടി അവതരിപിക്കുന്നതെന്നാണ് വിവരം.

വൻ വിജയം നേടിയ ബ്ലാസ്റ്റ് എന്ന ചിത്രത്തിലൂടെ മിന്നും പ്രകടനം കാഴ്ച്ചവെച്ച അഭിരാമിയും സുപ്രധാനമായ കഥാപാതത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്‌ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റണി, ഭീമൻ രഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്‌ണവി, രമാദേവി, അംബിക നായർ എന്നിവരും പ്രധാന താരങ്ങളാണ്.

ഉദയ് കൃഷ്‌ണയുടേതാണ് തിരക്കഥ. ഗാനങ്ങൾ ഷിബു ചക്രവർത്തി, സംഗീതം ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം ബിജിബാല്‍, ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, കലാസംവിധാനം സാബു റാം, മേക്കപ്പ് റോഷൻ എൻ ജി, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, സൗണ്ട് ഡിസൈൻ കിഷൻ സപ്താ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ വി ബോസ്, ഡിസൈൻ ആൻ്റണി സ്റ്റീഫൻ, കാസ്റ്റിംഗ് ഡയറക്ടർ ശാലിനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായി തൊണ്ണൂറ് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തോടെ ചിത്രീകരണം പൂർത്തിയായിരിക്കുന്ന ഈ ചിത്രം സത്യം സിനിമാസ് സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു
പൃഥ്വിരാജ്- കരീന ചിത്രം 'ദായ്‍റ' സെപ്റ്റംബർ 18 ന് തിയേറ്ററുകളിൽ; ആദ്യ ഗാനം 'സച്ച് കാ ദായ്‍റ' പുറത്ത്