
തിരുവനന്തപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന ആരോപണവുമായി യുവാവ്. കരാറിന്റെ പേരിൽ തന്നെ കുടുക്കി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്നാണ് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ 26കാരനായ യുവാവ് രംഗത്തെത്തിയത്. ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികക്കും എതിരെ യുവാവ് പൊലീസിൽ പരാതി നൽകി. അടുത്ത ദിവസം ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമെന്നും താൻ ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പരാതിയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. തന്നെ രക്ഷിക്കണമെന്നും യുവാവ് അഭ്യർഥിച്ചു.
അരുവിക്കരയായിരുന്നു ഷൂട്ട്. ആളോഴിഞ്ഞ പ്രദേശത്തെ കെട്ടിടത്തിലായിരുന്നു ഷൂട്ടിങ്. ആദ്യം കുറച്ച് ഭാഗം ഷൂട്ട് ചെയ്ത ശേഷം കരാർ ഒപ്പിടണമെന്ന് നിർബന്ധിച്ചെന്നും ഒപ്പിട്ട ശേഷമാണ് അഡൾട്ട് ഒൺലി സിനിമയാണെന്ന് പറഞ്ഞതെന്നും യുവാവ് ആരോപിച്ചു. അഭിനയിച്ചില്ലെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്നും അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടെന്നും പറഞ്ഞു. യുവാവിനെ വീട്ടുകാരും കൈയൊഴിഞ്ഞു. കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിലാണ് യുവാവ് ഇപ്പോൾ താമസിക്കുന്നത്.
എകെജി സെന്‍റര്‍ ആക്രമണ കേസ്, പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ