
അനശ്വര രാജന്‍, രഞ്ജിത്ത് സജീവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്‍ണു ശിവപ്രസാദ് സംവിധാനം ചെയ്‍ത മൈക്ക് ഒടിടി റിലീസിന്. ഓഗസ്റ്റ് 19 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ഒരേസമയം മൂന്ന് പ്ലാറ്റ്ഫോമുകളിലാണ് സ്ട്രീമിംഗ് ആരംഭിക്കുക. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സ്, സിംപ്ലി സൌത്ത് (ഇന്ത്യ ഒഴികെ) എന്നിവിടങ്ങളില്‍. ഒക്ടോബര്‍ 21 മുതല്‍ ഈ പ്ലാറ്റ്ഫോമുകളില്‍ ചിത്രം കാണാം.
ജോൺ അബ്രഹാം പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രമാണിത്. ആണ്‍കുട്ടിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സാറ എന്ന കഥാപാത്രത്തെയാണ് നടി അനശ്വര രാജന്‍ അവതരിപ്പിക്കുന്നത്. ബിവെയർ ഓഫ് ഡോഗ്സ് എന്ന ചിത്രത്തിനു ശേഷം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ആഷിഖ് അക്ബര്‍ അലിയാണ്. കല വിപ്ലവം പ്രണയം എന്ന ചിത്രത്തിനു ശേഷം ആഷിഖ് രചന നിര്‍വ്വഹിച്ച ചിത്രമാണിത്.
രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്. ഹൃദയം സിനിമയിലെ ഗാനങ്ങൾക്ക് സംസ്ഥാന അവാർഡ് നേടിയ ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈൽ കോയ, അരുൺ ആലാട്ട്, വിനായക് ശശികുമാർ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. മൈക്കിലെ ഒരു ഗാനത്തിന് നൃത്തസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് മുംബൈ ആസ്ഥാനമായ ഹിപ് ഹോപ് ഡാൻസ് ഗ്രൂപ്പ് കിംഗ്സ് യുണൈറ്റഡിന്റെ ഡയറക്ടർ സുരേഷ് മുകുന്ദ് ആണ്.
കള, ഓപ്പറേഷൻ ജാവ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫർ ഫീനിക്സ് പ്രഭു, ദേശീയ അവാർഡ് ജേതാവായ എഡിറ്റർ വിവേക് ഹർഷൻ, ഷൈലോക്ക് ഉൾപ്പെടെയുള്ള ജനപ്രിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ഛായാഗ്രാഹകൻ രണദിവെ എന്നിവർ മൈക്കിന്റെ ഭാഗമാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ