മറാത്തി സിനിമയുമായി മലയാളി സംവിധായകര്‍, നായകൻ ശ്രീശാന്ത്

By Web TeamFirst Published Feb 19, 2020, 1:58 PM IST
Highlights

മറാത്തി സിനിമയില്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് നായകനാകുന്നു.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് മറാത്തി സിനിമയില്‍ നായകനാകുന്നു. മുംബൈ വടാ പാവ് എന്ന സിനിമയിലാണ് ശ്രീശാന്ത് നായകനാകുന്നത്.

മറാത്തി സിനിമയിലെ പ്രമുഖ താരങ്ങളും സിനിമയിലുണ്ടാകും. പി കെ അശോകനും മെഹറലി പോയിലുങ്ങല്‍ ഇസ്‍മയിലും ചേര്‍ന്നാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.  മികച്ച ഒരു കഥാപാത്രമായിരിക്കും ശ്രീശാന്തിന്റേത് എന്നാണ് വാര്‍ത്തകള്‍. പ്രമേയം എന്തായിരിക്കും എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ശ്രീശാന്തിനു പുറമേ ആരൊക്കെയാകും ചിത്രത്തിലുണ്ടാകുക എന്നതും പുറത്തുവിട്ടിട്ടില്ല.

click me!