സംവിധാനം ഷാന്‍ കേച്ചേരി; 'ഫോർ സ്റ്റോറീസ്' ടൈറ്റിൽ പോസ്റ്റർ എത്തി

Published : Oct 22, 2025, 07:36 PM IST
four stories malayalam movie title poster out

Synopsis

പടക്കളം ഫെയിം ലക്കി, പി പി കുഞ്ഞികൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം

പടക്കളം ഫെയിം ലക്കി, പി പി കുഞ്ഞികൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോർ സ്റ്റോറീസ്. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ഇതിൻസ്, ഹാപ്പി പീപ്പിൾസ് എന്നീ ബാനറുകളില്‍ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നാല് സ്ത്രീകൾ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിൻസീർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

ജോഫി തരകൻ, സഹീറ നസീർ എന്നിവരുടെ വരികൾക്ക് ജെസിൻ ജോർജ് സംഗീതം പകരുന്നു. തിരക്കഥ ദർശരാജ് ആർ, എഡിറ്റിംഗ് അഖിൽ ഏലിയാസ്, കല സാബു രാമൻ, മേക്കപ്പ് മനോജ് അങ്കമാലി, സ്റ്റൈലിസ്റ്റ് അജു ഫീനിക്സ്, സ്റ്റിൽസ് ശ്യാം ജിത്തു, ടൈറ്റിൽ, പബ്ലിസിറ്റി ഡിസൈനർ സൂരജ് സുരൻ. മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. പി ആർ ഒ- എ എസ് ദിനേശ്.

PREV
Read more Articles on
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ