മുഴുനീള ഫാമിലി എന്റർടെയിൻമെന്റ് ! വീണ്ടും ലാലു അലക്സ്, അപർണ ബാലമുരളി ഗായികയാകുന്നു, ഇമ്പം തിയേറ്ററുകളിലേക്ക്

Published : Oct 21, 2023, 08:06 PM IST
മുഴുനീള ഫാമിലി എന്റർടെയിൻമെന്റ് ! വീണ്ടും ലാലു അലക്സ്, അപർണ ബാലമുരളി ഗായികയാകുന്നു, ഇമ്പം തിയേറ്ററുകളിലേക്ക്

Synopsis

ഒരു മുഴുനീള ഫാമിലി എന്റർടെയിൻമെന്റ് ചിത്രമായ ഇമ്പം ഏതാനും ദിവസങ്ങൾക്കുള്ളിൽ തിയേറ്ററുകളിലെത്തും

ഒരു മുഴുനീള ഫാമിലി എന്റർടെയിൻമെന്റ് ചിത്രമായ ഇമ്പം ഏതാനും ദിവസങ്ങൾക്കുള്ളിൽ തിയേറ്ററുകളിലെത്തും. ലാലു അലക്‌സ് , ദീപക് പറമ്പോൽ, ദർശന സുദർശൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒക്ടോബർ 27-ന് ആയിരിക്കും റിലീസ് ചെയ്യുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മാമ്പ്ര സിനിമാസിൻറെ ബാനറിൽ ഡോ. മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. നർമ്മത്തിൽ ചാലിച്ച സംസാരമുള്ള വിവേകിയായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ ലാലു അലക്‌സ് അവതരിപ്പിക്കുന്നത്.  സിനിമയിൽ കാർട്ടൂണിസ്റ്റ് ആയി ദീപക് പറമ്പോൽ എത്തുമ്പോൾ പത്രപ്രവർത്തകയായി ദർശന സുദർശനാണ് അഭിനയിക്കുന്നത്. ഇവരിരുവരും തമ്മിലുള്ള പ്രണയ മുഹൂർത്തങ്ങളാൽ സമ്പന്നമാണ് ഇമ്പം. ചിത്രത്തിലെ 'മായികാ.. മധുനിലാ...' എന്ന ഗാനം ഏറെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു. 

ഒടിടിയിലെത്തി പ്രേക്ഷകരേവരും ഏറ്റെടുത്ത 'ബ്രോ ഡാഡി'യ്ക്ക് ശേഷം ലാലു അലക്സ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.  ടോട്ടൽ ഫാമിലി എൻറർടെയ്നറായി തിയേറ്ററുകളിലെത്തുന്ന സിനിമയ്ക്ക് പി.എസ് ജയഹരിയാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിതാര കൃഷ്ണകുമാർ തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിക്കുന്നത്‌.  നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്സും, ചിത്രത്തിൻ്റെ വിതരണവും സ്വന്തമാക്കിയിരിക്കുന്നത്.  മീര വസുദേവ്, ഇർഷാദ്, കലേഷ് രാമാനന്ദ് (ഹൃദയം ഫെയിം), ദിവ്യ എം നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Read more: പെണ്ണിന്‍റെ സുഗന്ധം! 'പുലിമട'യിൽ ഒളിപ്പിച്ച നിഗൂഢതകള്‍ അറിയണോ, ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കി

അപർണ്ണ ബാലമുരളി ഗായികയാകുന്നു

ശ്രീജിത്ത് ചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇമ്പം ഒക്ടോബർ 27ന് തിയേറ്ററുകളിലെത്തുകയാണ്. ദേശീയ അവാർഡ് ജേതാവായ നടി അപർണ്ണ ബാലമുരളി ഗായികയാകുന്ന സിനിമയാണിത്. ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്ണകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സിനിമയ്ക്ക് പിഎസ് ജയഹരിയാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്.  ചിത്രത്തിലെ ''മായികാ.. മധുനിലാ...'' എന്ന ഗാനം ഏറെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു. 
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബോക്സ് ഓഫീസിൽ പണം വാരിക്കൂട്ടുന്നു, വമ്പൻ ചിത്രത്തിന് മാറ്റങ്ങൾ നി‍ർദേശിച്ച് കേന്ദ്രം; ഇന്ന് മുതൽ മാറ്റം വരുത്തിയ പതിപ്പ് തീയറ്ററിൽ
വിജയ് അവതരിപ്പിക്കുന്നത് ആ ബാലയ്യ കഥാപാത്രത്തെയോ? റീമേക്ക് പ്രചരണങ്ങളില്‍ പ്രതികരണവുമായി 'ജനനായകന്‍' സംവിധായകന്‍