ഇനി ബ്ലാക്‍മെയില്‍, ജി വി പ്രകാശ് കുമാര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

Published : Jul 20, 2025, 10:17 AM IST
G V Prakash Kumar

Synopsis

ജി വി പ്രകാശ് കുമാറാണ് ചിത്രത്തില്‍ നായകനാകുന്നത്.

സംഗീതജ്ഞനെന്നതിന് പുറമേ നടനായും തമിഴ് സിനിമയില്‍ സജീവമാണ് ജി വി പ്രകാശ് കുമാര്‍. ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന പുതിയ ചിത്രം ബ്ലാക്ക്‍മെയിലാണ്. സംവിധാനം നിര്‍വഹിക്കുന്നത് മാരൻ ആണ്. ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഓഗസ്റ്റ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്. തേജു അശ്വിനി, ശ്രീകാന്ത്, ബിന്ദു മാധവി, മുത്തുകുമാര്‍, രമേഷഅ തിലക്, ഹരി പ്രിയ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഗോകുല്‍‌ ബിനോയ്‍യാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സാം സി എസ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

ജി വി പ്രകാശ് കുമാറിന്റേതായി ഒടുവില്‍ വന്നത് കിംഗ്‍സ്റ്റണാണ്. കമല്‍ പ്രകാശാണ് സംവിധാനം നിര്‍വഹിച്ചത്. തിരക്കഥ എഴുതിയതും കമല്‍ പ്രകാശാണ്. ജി വി പ്രകാശ് കുമാറിനൊപ്പം ചിത്രത്തില്‍ ദിവ്യഭാരതി, ചേതൻ, നിതിൻ സത്യ, അഴകം പെരുമാള്‍, ഇളങ്കോ കുമാരവേല്‍, സാബുമോൻ അബ്‍ദുസമദ്, ഷാ റാ, ആന്റണി, അരുണാചലേശ്വരൻ, രാജേഷ് ബാലചന്ദ്രൻ, റാം നിഷാന്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു, ഗോകുല്‍ ബിനോയ്‍യാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചത്.

ജി വി പ്രകാശ്‍ കുമാര്‍ ചിത്രമായി ഇടിമുഴക്കം റിലീസ് ചെയ്യാനുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇനിയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്ത ഇടിമുഴക്കത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സീനു രാമസ്വാമി ആണ്. സിനിമയുടെ പ്രമേയം സംബന്ധിച്ചതടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജി വി പ്രകാശ് കുമാര്‍ ചിത്രത്തില്‍ ഗായത്രിയാണ് നായികയായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. നിര്‍മാണം കലൈമകൻ മുബാറക്കാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഇടിമുഴക്കം സിനിമയുടെ ഛായാഗ്രാഹണം തേനി. എൻ ആര്‍ രഘുനന്ദനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു