Bachelor trailer : ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന ചിത്രങ്ങള്‍ തിയറ്ററിലേക്ക്, 'ബാച്ചിലര്‍' ട്രെയിലര്‍

Web Desk   | Asianet News
Published : Nov 23, 2021, 10:35 AM ISTUpdated : Nov 23, 2021, 11:27 AM IST
Bachelor trailer :  ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന ചിത്രങ്ങള്‍ തിയറ്ററിലേക്ക്, 'ബാച്ചിലര്‍' ട്രെയിലര്‍

Synopsis

ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന 'ബാച്ചിലര്‍' ട്രെയിലര്‍ പുറത്തുവിട്ടു.

ജി വി പ്രകാശ് കുമാര്‍ (G v prakash Kumar) നായകനാകുന്ന ചിത്രമാണ് 'ബാച്ചിലര്‍' (bachelor). സതിഷ് സെല്‍വകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സതിഷ് സെല്‍വകുമാറിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. 'ബാച്ചിലര്‍' എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു.

ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. ദിവ്യാ ഭാരതിയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'ജയില്‍' എന്ന ചിത്രവും ജി വി പ്രകാശ് കുമാറിന്റേതായി റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ആക്സെസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ജി ദില്ലി ബാബുവാണ് 'ബാച്ചിലര്‍' നിര്‍മിക്കുന്നത്.  'ജയില്‍' എന്ന തമിഴ് ചിത്രം നിര്‍മിക്കുന്നത് ശ്രീധരനാണ്. വസന്തബാലന്റെ സംവിധാനത്തിലെ ചിത്രത്തിലെ ഒരു ഗാനം ധനുഷ്  പാടിയിട്ടുണ്ട്. ധനുഷ് ആലപിച്ച, 'ജയിലി'ലെ ഗാനം വൻ ഹിറ്റായി മാറിയിരുന്നു.

അബര്‍നഥി, രാധിക ശരത്‍കുമാര്‍ പ്രഭാകര്‍, റോബോ ശങ്കര്‍ പസങ്ക പാണ്ഡി, നന്ധുൻ റാം  തുടങ്ങിയ താരങ്ങള്‍ 'ജയിലില്‍' അഭിനയിക്കുന്നു.ഡിസംബര്‍ ഒമ്പതിന് 'ജയില്‍' തിയറ്ററുകളില്‍ റിലീസ് ചെയ്യും. ഹിന്ദിയിലും തെലുങ്കിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും.  ജി വി പ്രകാശ് കുമാറിന്റെ 'ബാച്ചിലര്‍' ഡിസംബര്‍ ആദ്യ വെള്ളിയാഴ്‍ചയുമാണ് തിയറ്റര്‍ റിലീസ്.

PREV
Read more Articles on
click me!

Recommended Stories

'അവൻ കൈകാലുകൾ അനക്കാൻ, തൊണ്ടയിലൂടെ ആഹാരമിറക്കാൻ പഠിക്കുകയാണ്, ബാല്യത്തിലെന്നപോലെ'; രാജേഷ് കേശവിനെ കുറിച്ച് സുഹൃത്ത്
'ഒമ്പത് മണിക്ക് വന്നിട്ട് അഞ്ച് മണിക്ക് പോകാൻ ഇത് ഫാക്ടറി ഒന്നുമല്ലല്ലോ..'; പ്രതികരണവുമായി റാണ ദഗുബാട്ടി