
അമ്മയുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ഗബ്രി. തനിക്ക് അപകടം സംഭവിച്ച് ആശുപത്രിയിൽ കിടന്നപ്പോഴാണ് അമ്മയുടെ സ്നേഹത്തിന്റെ ആഴം താൻ മനസിലാക്കിയതെന്നും വലിയൊരു മകനെ ഒരു കൊച്ചുകുഞ്ഞെന്നപോലെയാണ് അമ്മ നോക്കിയതെന്നും ഗബ്രി കുറിച്ചു.
''എന്റെ ജീവിതത്തിലുടനീളം, മമ്മി എപ്പോഴും കൂടെയുണ്ടെന്നു. അതുകൊണ്ടുതന്നെ മമ്മിയുടെ യഥാർത്ഥ വില മനസിലാക്കാൻ എനിക്കായിരുന്നില്ല. ആ അപകടത്തിന് ശേഷം, സ്വന്തമായി ഒന്നും ചെയ്യാൻ പറ്റാതെ ആശുപത്രി കിടക്കയിൽ കിടന്നപ്പോഴാണ് മമ്മിയുടെ സ്നേഹത്തിന്റെ ആഴം ഞാൻ തിരിച്ചറിഞ്ഞത്, അതിനുമുമ്പേ എനിക്കത് മനസിലാകേണ്ടതായിരുന്നു. എന്നെ ഊട്ടാനും കുളിപ്പിക്കാനും ശുശ്രൂഷിക്കാനും മമ്മി ഉണ്ടായിരുന്നു. എന്റെ വേദനയും കണ്ണീരും, ചിലപ്പോഴൊക്കെ ദേഷ്യവും സഹിച്ചുകൊണ്ട്, വളർന്ന വലുതായൊരു മകനെ വീണ്ടും ഒരു കൊച്ചുകുഞ്ഞെന്നപോലെയാണ് മമ്മി നോക്കിയത്. മമ്മി കൂടെയില്ലായിരുന്നെങ്കിൽ ആ ഘട്ടത്തിൽ നിന്ന് ഞാൻ എങ്ങനെ കരകയറുമായിരുന്നു എന്ന് എനിക്കറിയില്ല.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
പക്ഷേ, ഞങ്ങളുടെ അമ്മയാകുന്നതിനും എത്രയോ മുൻപേ മറ്റുള്ളവരെ പരിചരിച്ചു തുടങ്ങിയതാണ് മമ്മി. ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ടു. മൂത്തകുട്ടിയെന്ന നിലയിൽ ആറ് ഇളയ സഹോദരങ്ങളെയും നോക്കിവളർത്തി, സ്വന്തം സങ്കടങ്ങൾ ഉള്ളിലൊതുക്കി എല്ലാവരുടെയും തണലായി നിന്നത് മമ്മിയാണ്. ഇന്ന് എനിക്കും എന്റെ സഹോദരിമാർക്കും ഡാഡിക്കുമെല്ലാം അതേ തണലായി മമ്മി തുടരുന്നു.
തളരാത്ത മനസിനുടമയും, സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുന്നവളും, സ്നേഹമുള്ളവളുമായ ഒരു സ്ത്രീയാണ് മമ്മി. ചിലപ്പോഴൊക്കെ ആ പിടിവാശി കുറച്ച് കൂടുതലാണെന്ന് പറയാ, പക്ഷേ അതിനെ കുറ്റം പറയാൻ എനിക്ക് അർഹതയില്ല. താൻ വിശ്വസിക്കുന്ന കാര്യങ്ങൾക്കായി പോരാടാനും, ഞങ്ങളെയെല്ലാം പ്രാർത്ഥനയിൽ ചേർത്തുപിടിക്കാനും മമ്മിക്ക് അറിയാം. ചെറുപ്പത്തിൽ എനിക്ക് കിട്ടിക്കൊണ്ടിരുന്ന പല കാര്യങ്ങൾക്ക് പിന്നിലും മമ്മിയുടെ എത്ര വലിയ കരുതൽ ഉണ്ടായിരുന്നുവെന്ന് കുറച്ചുകൂടി നേരത്തെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു. നന്ദി പറയാൻ വിട്ടുപോയ കാര്യങ്ങൾ ഒരുപാടാണ്... ഇനിയും കണ്ടറിയാൻ ബാക്കിയുള്ളതും ഒട്ടേറെയുണ്ട്. പക്ഷേ, മമ്മിയുടെ മകനായി ജനിക്കാൻ കഴിഞ്ഞതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ഈ അറുപതാം പിറന്നാളിൽ, ജീവിതത്തിലുടനീളം മറ്റുള്ളവർക്ക് നൽകിയ അതേ സ്നേഹെ മമ്മിക്കും ലഭിക്കക്കെ എന്ന് ഞാൻ ആശംസിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ