Gadar 2 : സണ്ണി ഡിയോള്‍ ചിത്രം 'ഗദാര്‍ 2' ഷൂട്ടിംഗ് തുടങ്ങി, രണ്ടാം ഭാഗം 10 വര്‍ഷത്തിന് ശേഷം

By Web TeamFirst Published Dec 2, 2021, 4:45 PM IST
Highlights

സണ്ണി ഡിയോള്‍ നായകനാകുന്ന ചിത്രം 'ഗദാര്‍ 2' ഷൂട്ടിംഗ് തുടങ്ങി.


സണ്ണി ഡിയോള്‍ (Sunny Deol) നായകനായ ചിത്രമാണ് 'ഗദാര്‍ ഏക് പ്രേം കഥ'. അമീഷ പട്ടേല്‍ നായികയായ ചിത്രം പത്ത് വര്‍ഷം മുമ്പാണ് പ്രദര്‍ശനത്തിന് എത്തിയത്. സണ്ണി ഡിയോള്‍ ചിത്രം വൻ ഹിറ്റായി മാറിയിരിക്കുന്നു. അനില്‍ ശര്‍മയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ (Gadar 2) ഷൂട്ടിംഗ് തുടങ്ങിയെന്നതാണ് പുതിയ വാര്‍ത്ത.

താര സിംഗ് എന്ന കഥാപാത്രമായി സണ്ണി ഡിയോളും സക്കീന അലി എന്ന കഥാപാത്രമായി അമീഷ പട്ടേലും 'ഗദാര്‍ 2'ലും എത്തുന്നു. 'ഗദാര്‍ 2' ചിത്രത്തിലെ ഇരുവരുടെയും ലുക്ക് പുറത്തുവിട്ടിട്ടുണ്ട്. അനില്‍ ശര്‍മ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനില്‍ ശര്‍മയുടെ മകൻ ഉത്‍കര്‍ഷ് ശര്‍മയും രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നു. 'ഗദാര്‍ 2' ചിത്രത്തിലെ ദമ്പതിമാരായ താര സിംഗിന്റെയും സക്കീന അലിയുടെയും മകനായിട്ടാണ് ഉത്‍കര്‍ഷ് ശര്‍മ അഭിനയിക്കുക.

'ഗദാര്‍ 2' ചിത്രം നിര്‍മിക്കുന്നത് സീ സ്റ്റുഡിയോസും അനില്‍ ശര്‍മ പ്രൊഡക്ഷൻസുമാണ്. രണ്ടാം ഭാഗത്തില്‍ എത്തുമ്പോള്‍ സണ്ണി ഡിയോളിന്റെ കഥാപാത്രത്തെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിതന്നെയാണ് കഥ പറയുന്നത്. രണ്ടാം ഭാഗത്തില്‍ ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 10 വര്‍ഷങ്ങള്‍ക്ക് ശേഷം താര സിംഗും സക്കീന അലിയും എത്തുമ്പോഴും വൻ വിജയമാകുമെന്നാണ് പ്രതീക്ഷ.

സണ്ണി ഡിയോള്‍ ചിത്രം 'ഗദാര്‍ ഏക് പ്രേം കഥ'യുടെ വിവരണം ഓം പുരിയായിരുന്നു. എ ഡി ധനശേഖരൻ, കേശവ് നായിഡു, അരുണ്‍ വി നര്‍വേകര്‍ എന്നിവരാണ് ചിത്ര സംയോജനം നിര്‍വഹിച്ചത്. നജീബ് ഖാനായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ഗദാര്‍ 2 ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും പേരുകള്‍ പുറത്തുവിട്ടില്ല.

click me!