
ദില്ലി: 2023 ലെ ഏറ്റവും സര്‍പ്രൈസ് ഹിറ്റായിരുന്നു ഗദര്‍ 2. സണ്ണി ഡിയോള്‍ എന്ന ബോളിവുഡിലെ താരത്തിന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു ബോക്സോഫീസ് ഹിറ്റ് നല്‍കിയ ചിത്രം 80 കോടിയോളം മുടക്കി ബോക്സോഫീസില്‍ 525 കോടിയോളം നേടി. 2001 ല്‍ പുറത്തെത്തിയ ജനപ്രിയ ചിത്രത്തിന്‍റെ സീക്വല്‍ എന്ന നിലയില്‍ പ്രതീക്ഷകള്‍ ഉണ്ടായിരുന്നെങ്കിലും നിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസ് പോലും ഇത്ര വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. അതിനാല്‍ 2023 ലെ ഏറ്റവും അപ്രതീക്ഷിത ഹിറ്റാണ് ചിത്രം.
ഇപ്പോള്‍ ഗദര്‍ 3 അപ്ഡേറ്റ് പുറത്തു വന്നിരിക്കുകയാണ്. പിങ്ക് വില്ല റിപ്പോര്‍ട്ട് അനുസരിച്ച് സീ സ്റ്റുഡിയോസ്, അനിൽ ശർമ്മ, സണ്ണി ഡിയോൾ എന്നിവർ തമ്മില്‍ ഗദര്‍ 3 ഒരുക്കാനുള്ള ആദ്യഘട്ട കരാര്‍ ജോലികള്‍ പൂര്‍ത്തിയാക്കിയെന്നാണ് പറയുന്നത്.
പിങ്ക്വില്ല അതിന്റെ ഏറ്റവും പുതിയ എക്‌സ്‌ക്ലൂസീവ് റിപ്പോർട്ടിൽ പറയുന്നത് ഇതാണ്. “ഗദർ 2 അവസാനിച്ചത് ഗദർ 3 എന്ന തുടര്‍ച്ചയുണ്ടാകും എന്ന സൂചനയോടെയാണ്. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ വേണ്ടി നല്‍കിയ ഒരു സൂചന ആയിരുന്നില്ല. എന്നാല്‍ ചിത്രം വന്‍ വിജയമായതോടെ മൂന്നാം ഭാഗത്തിനുള്ള കണ്ടന്‍റ് തിരയുകയായിരുന്നു സംവിധായകന്‍ അനില്‍ ശര്‍മ്മയും സംഘവും അത് വിജയകരമായി എന്നാണ് വിവരം" സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗദര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രവും ഇന്ത്യ പാകിസ്ഥാന്‍ കോണ്‍ഫ്ലിറ്റില്‍ അധിഷ്ഠിതമായുള്ള ചിത്രം ആയിരിക്കും എന്നാണ് വിവരം. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ആശയം നിരവധി ട്വിസ്റ്റുകള്‍ ഉള്ളതാണ്. എന്നാല്‍ ഇത് വികസിപ്പിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെങ്കിലും മൂന്നാം ഭാഗത്തിലും ഗദറിലെ മുഖ്യകഥാപാത്രങ്ങളായ താരാ സിംഗ്, സക്കീന, ജീത് എന്നിവരുടെ ചുറ്റും തന്നെയാണ് കഥ വികസിക്കുക എന്നാണ് വിവരം.
രശ്മികയുമായി അടുത്ത മാസം വിവാഹ നിശ്ചയമോ?; തുറന്നു പറഞ്ഞ് വിജയ് ദേവരകൊണ്ട
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ