ഇനി പ്രകമ്പനം ഒടിടിയിലേക്ക്, എപ്പോള്‍?, എവിടെ?, അപ്‍ഡേറ്റ്

Published : Feb 24, 2026, 10:42 AM IST
Ganapathy

Synopsis

ഇതാ പ്രകമ്പനം ഒടിടിയിലേക്ക് എത്തുന്നു.

പ്രേക്ഷകര്‍ മറ്റെന്തിനേക്കാളും ഉള്ളടക്കത്തിന് പ്രാധാന്യം നല്‍കുന്ന കാലമാണ് ഇത്. സൂപ്പര്‍താരങ്ങളുടെ സാന്നിധ്യം കൊണ്ട് മാത്രം ഒരു ചിത്രവും ഇന്ന് ഓടുന്നില്ല. മറിച്ച് വലിയ താരമൂല്യം ഇല്ലെങ്കിലും തങ്ങളെ രസിപ്പിക്കുന്ന ചിത്രമാണെങ്കില്‍ അവര്‍ കയറി കാണുകയും ചെയ്യും. ഇപ്പോഴിതാ അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണം ആവുകയാണ് പ്രകമ്പനം എന്ന ചിത്രം. ഗണപതി, സാഗര്‍ സൂര്യ, അല്‍ അമീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്ത ചിത്രം ഹൊറര്‍ കോമഡി ഗണത്തില്‍ പെടുന്ന ഒന്നാണ്. ജനുവരി 30 ന് ആയിരുന്നു റിലീസ്. നാലാം വാരത്തിലും ചിത്രം കാണാന്‍ പ്രേക്ഷകര്‍ ധാരാളമായി എത്തുന്നുണ്ട്. ഇപ്പോഴിതാ പ്രകമ്പനത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത. സീ5ലൂടെയാണ് പ്രകമ്പനം ഒടിടിയില്‍ എത്തുക എന്നാണ് ഒടിടിപ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ എപ്പോഴായിരിക്കും ഒടിടി സ്‍ട്രീമിംഗ് തുടങ്ങുക എന്നതില്‍ വ്യക്തതയില്ല.

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 21.3 കോടിയിലേറെ ചിത്രം നേടിക്കഴിഞ്ഞതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. എല്ലാ പ്രായക്കാരെയും തിയറ്ററുകളിലേക്ക് ആകർഷിക്കാൻ സാധിച്ചതാണ് ഈ ചിത്രത്തിന്റെ പ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്നത്. വിജയത്തിന്‍റെ കാരണവും അതുതന്നെ. ശീതൾ ജോസഫ് ആണ് ചിത്രത്തിലെ നായിക. എറണാകുളത്തെ ഒരു ക്യാമ്പസും കണ്ണൂരും പശ്ചാത്തലമാക്കി വിജേഷ് പാണത്തൂർ ഒരുക്കിയിരിക്കുന്ന ഒരു ഫുൾ പാക്ക്ഡ് എന്റർടെയ്നറാണ് ചിത്രം. വലിയ സ്റ്റാർ കാസ്റ്റ് ഇല്ലാതിരുന്നിട്ടും പ്രേക്ഷകർക്ക് അച്ഛമ്മയും പിള്ളേരും നൽകിയത് രണ്ടു മണിക്കൂർ നീണ്ട ചിരിയുടെ പൊടിപൂരമാണ്.

നവരസ ഫിലിംസും തമിഴ് സംവിധായകന്‍ കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘നദികളിൽ സുന്ദരി യമുന’യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത ഈ ചിത്രം ശ്രീജിത്ത് കെ എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കഥ സംവിധായകന്റേതും തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കന്‍റേതുമാണ്. അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി പി കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. മലയാളത്തിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

സംഗീതം ബിബിൻ അശോക്, പശ്ചാത്തല സംഗീതം ശങ്കർ ശർമ്മ, ഛായാഗ്രഹണം ആൽബി ആന്റണി, എഡിറ്റിംഗ് സൂരജ് ഇ എസ്, ആർട്ട് ഡയറക്ഷൻ സുഭാഷ് കരുൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അംബ്രൂ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, ലൈൻ പ്രൊഡ്യൂസർ, അനന്ദനാരായൺ, പ്രൊഡക്ഷൻ മാനേജേഴ്സ് ശശി പൊതുവാൾ, കമലാക്ഷൻ, സൗണ്ട് ഡിസൈൻ കിഷൻ മോഹൻ (സപ്ത), ഫൈനൽ മിക്സ് എം ആർ രാജകൃഷ്ണൻ, ഡി ഐ രമേഷ് സി പി, വിഎഫ്എക്സ് മെറാക്കി, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, മേക്കപ്പ് ജയൻ പൂങ്കുളം, പിആർഒ മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്, സ്റ്റിൽസ് ഷാഫി ഷക്കീർ, ഷിബി ശിവദാസ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇനി മറ്റൊരാളെ വിശ്വസിക്കാൻ കഴിയുമെന്ന് ഞാൻ കരുതിയതല്ല..'; തുറന്നുപറഞ്ഞ് സാമന്ത
പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം "ജയ് ഹനുമാന്റെ പൂജ കഴിഞ്ഞു