
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. അടുത്തിടെയായിരുന്നു സംവിധായകൻ രാജ് നിദിമോരുവുമായുള്ള സാമന്തയുടെ വിവാഹം. നടൻ നാഗചൈതന്യയുമായി നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം സാമന്ത വിവാഹ മോചനം നേടിയിരുന്നു. 2017ലായിരുന്നു ഇരുവരുടെയും ആദ്യ വിവാഹം. 2021ലാണ് നാഗചൈതന്യയുമായി സാമന്ത വേര്‍പിരിഞ്ഞത്. ഇപ്പോഴിതാ തന്റെ പങ്കാളിയെ കുറിച്ചും പുതിയ വിവാഹജീവിതത്തെ കുറിച്ചും സാമന്ത പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. വിവാഹമോചനത്തിന് ശേഷം താൻ പൂർണ്ണമായും ഉൾവലിഞ്ഞെഞ്ഞും ഇനിയൊരിക്കലും മറ്റൊരാളെ വിശ്വസിക്കാൻ കഴിയുമെന്ന് താൻ കരുതിയിരുന്നില്ലെന്നും സാമന്ത പറയുന്നു.
"വിവാഹമോചനത്തിന് ശേഷം ഞാൻ പൂർണ്ണമായും ഉൾവലിഞ്ഞു. ഇനി മറ്റൊരാളെ വിശ്വസിക്കാൻ കഴിയുമെന്ന് ഞാൻ കരുതിയതല്ല. എന്നാൽ ആ സ്നേഹവും സൗഹൃദവും സ്വീകരിക്കാൻ പാകത്തിൽ ഞാൻ എന്നെത്തന്നെ പാകപ്പെടുത്തി. രാജിനൊപ്പമുള്ള ഈ ബന്ധം എന്നെ കൂടുതൽ നല്ലൊരു മനുഷ്യനാക്കി മാറ്റി. എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യുന്ന ആ ശല്യക്കാരായ ദമ്പതികളാണ് ഞങ്ങൾ. ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്യുന്നു, ഒരുമിച്ച് കളിക്കുന്നു, വർക്ക് ഔട്ട് പോലും ഒരുമിച്ചാണ്. എനിക്ക് ഒരു ദിവസത്തേക്ക് എവിടെയെങ്കിലും തനിച്ച് യാത്ര പോകേണ്ടി വന്നാൽ പോലും വലിയ പ്രയാസമാണ്. ഇത് വെറുമൊരു ഹണിമൂൺ കാലഘട്ടം ഒന്നുമല്ല, അതിനൊക്കെയുള്ള സമയം കഴിഞ്ഞു. രാജിന് മുന്നിൽ എനിക്ക് എന്ത് മണ്ടത്തരവും കാണിക്കാം, പുള്ളിക്ക് ഇപ്പോൾ എന്നെ ഉപേക്ഷിച്ചു പോകാൻ കഴിയില്ലല്ലോ" സാമന്ത പറയുന്നു. വോഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സാമന്തയുടെ പ്രതികരണം.
ഫാമിലി മാൻ സീരീസിന്റെ സംവിധായകരില്‍ ഒരാളാണ് രാജ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് രാജ്. കൃഷ്‍ണ ഡികെയുമായി ചേര്‍ന്നാണ് രാജ് ചലച്ചിത്രമേഖലയില്‍ അറിയപ്പെട്ടിരുന്നത്. ഫ്ലേവേഴ്‍സ്, 99, ഷോര്‍ ഇൻ ദ സിറ്റി തുടങ്ങിയ സിനിമകള്‍ രാജിന്റേതായി നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോവ ഗോവ ഗോണ്‍, ഹാപ്പി എൻഡിംഗ്,, എ ജെന്റില്‍മാൻ, അണ്‍പോസ്‍ഡ് തുടങ്ങിയവയും ഡികെയുമായി ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്‍തു. ദുല്‍ഖര്‍ വേഷമിട്ട ഗണ്‍സ് ആൻഡ് ഗുലാബ്‍സിന്റെയും സംവിധായകരില്‍ ഒരാളാണ് രാജ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ