
സുരേഷ് ഗോപിയെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം ഗരുഡന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. ഹൈദരാബാദും ലൊക്കേഷന്‍ ആയിരുന്ന ചിത്രത്തിന് പാക്കപ്പ് ആയത് കൊച്ചിയില്‍ ആണ്. മൂന്ന് ഷഡ്യൂളുകളിലായി എഴുപത്തിയഞ്ച് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പൂര്‍ത്തിയായത്. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം.
വൻ താരനിരയും വലിയ മുതൽമുടക്കുമുള്ള ഈ ചിത്രം ലീഗൽ ത്രില്ലർ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. നീതിക്ക് വേണ്ടി പേരാടുന്ന ഒരു നീതിപാലകന്റെയും കോളെജ് പ്രൊഫസറുടേയും ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. ഓരോ ഘട്ടത്തിലും പ്രേക്ഷകനെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള അവതരണമാണ് ചിത്രത്തിന്‍റേതെന്ന് അണിയറക്കാര്‍ പറയുന്നു. ദിലീഷ് പോത്തൻ, ജഗദീഷ്, സിദ്ദിഖ്, ദിവ്യ പിള്ള, അഭിരാമി, രഞ്ജിനി, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ്മ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൾ, ജയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യം പ്രകാശ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയാണ് ഈ ചിത്രത്തിന്റെ മറ്റൊരു ആകർഷണീയത. കഥ ജിനേഷ് എം, സംഗീതം ജെയ്ക് ബിജോയ്സ്,
ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്, കലാസംവിധാനം അനിസ് നാടോടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു, മാർക്കറ്റിംഗ് ബിനു ഫോർത്ത്, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, പ്രൊഡക്ഷൻ മാനേജർ ശിവൻ പൂജപ്പുര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സതീഷ് കാവിൽക്കോട്ട, പ്രൊഡക്ഷൻ കൺടോളർ ഡിക്സണ്‍ പൊടുത്താസ്, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ശാലു പേയാട്.
ALSO READ : 'പഠാനെ'യും വെല്ലുന്ന പ്രകടനം! രണ്ടാം വാരാന്ത്യ കളക്ഷനില്‍ ഞെട്ടിച്ച് 'ഗദര്‍ 2'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ