
ദില്ലി: കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തിന് പിന്തുണയുമായി അവതാരക രഞ്ജിനി ഹരിദാസ് സമര വേദിയിൽ. വിദ്യാഭ്യാസം മനുഷ്യനെ സംബന്ധിച്ച് പ്രധാന വിഷയമാണെന്നും അതിലെ പ്രശ്നങ്ങൾ ഉയർത്തിയുള്ള സമരമായതിനാലാണ് സിജെപിയുടെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. വാങ്ചുക്കിനെ സമര വേദിയിൽ നിന്ന് കൊണ്ടുപോയത് കണ്ട് സഹിച്ചില്ല. രാജ്യത്തിന് വേണ്ടി നല്ലൊരു കാര്യം ചെയ്യുന്നയാളെ ഏറെ അനാദരവോടെയാണ് കൊണ്ടുപോയത്. യൂണിഫോം പോലും ഇടാത്ത ആളുകൾ വെള്ളത്തുണിയിൽ മൃതദേഹം കൊണ്ടു പോകും പോലയാണ് എടുത്തു കൊണ്ടുപോയതെന്ന് രഞ്ജിനി പറഞ്ഞു.
ഏത് സമരമാണെങ്കിലും അതിന്‍റെ ലക്ഷ്യമെന്താണെന്ന് നോക്കിയാണല്ലോ പിന്തുണയ്ക്കുന്നത്. വിദ്യാഭ്യാസം നമ്മളെ സംബന്ധിച്ച് അത്രയേറെ പ്രധാനമാണ്. നീറ്റ് പരീക്ഷയ്ക്ക് നമ്മുടെ രാജ്യത്ത് വളരെ പ്രധാന്യമുണ്ട്. ഗ്രാമങ്ങളിൽ കൂലിപ്പണി ചെയ്തും മറ്റുമുണ്ടാക്കുന്ന പണം കൊണ്ടാണ് കുട്ടികളെ പഠിപ്പിക്കുന്നത്. കുട്ടികൾ ജീവനൊടുക്കുന്ന സ്ഥിതിയുണ്ടായി. അതേക്കുറിച്ചെല്ലാം ചോദിക്കുമ്പോൾ ഒരു ഉത്തരം പോലും തരുന്നില്ല എന്നതാണ് നിരാശാജനകമായ കാര്യമെന്നും രഞ്ജിനി പ്രതികരിച്ചു.
ജന്തർ മന്തറിലെത്താൻ പോലും നിരവധി തടസ്സങ്ങളാണ്. യുവാക്കൾ ഇവിടെ എത്തിയത് അടിയുണ്ടാക്കാനൊന്നുമല്ല. എന്നിട്ടാണ് ലാത്തിചാർജും ടിയർ ഗ്യാസും കൊണ്ട് അവരെ പൊലീസ് നേരിടുന്നത്. തനിക്കും ലാത്തിചാർജ് കിട്ടിയേനെ. അടി കിട്ടിയ കുട്ടികൾക്ക് വെള്ളം പോലും കൊടുക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് രഞ്ജിനി പറഞ്ഞു. ഭരിക്കുന്ന പാർട്ടിക്കെതിരെയല്ല നിലപാടിനെതിരെയാണ് താൻ സംസാരിക്കുന്നത്. അതിന് എന്തിനാണ് ഭയക്കുന്നതെന്നും രഞ്ജിനി ചോദിക്കുന്നു.
സിജെപി സമരത്തിനിടെ ഇന്നലെ ഉണ്ടായ സംഘർഷത്തിൽ 70 പേർ ദില്ലി പൊലീസിന്റെ കസ്റ്റഡിയിൽ. സംഘർഷത്തിൽ പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തു. രാത്രിയോടെ സമര വേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവർത്തകരെ എങ്ങനെ നേരിടണമെന്ന് ദില്ലി പൊലീസ് ചർച്ച ചെയ്തു. അതേസമയം രാത്രിയോടെ സമര വേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവർത്തകർ സമരം തുടരുകയാണ്. പാർലമെന്റിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്നും സിജെപി അറിയിച്ചു. ഇത് സംബന്ധിച്ച തീരുമാനം ഉടൻ പ്രഖ്യാപിക്കും. ദില്ലി പൊലീസ് അടിച്ചു തകർത്ത സമരവേദി സിജെപി പ്രവര്‍ത്തകര്‍ ശുചീകരിച്ചു. വീണ്ടും സമരപ്പന്തൽ അടക്കം കെട്ടാൻ പ്രവർത്തകർ ഒരുങ്ങുകയാണ്.
സമരപ്പന്തലായ ജന്തർമന്ദറിൽ നിന്ന് സമരക്കാരെ പൊലീസ് അടിച്ചോടിച്ചിരുന്നു. സോനം വാങ് ചുക്ക് അടക്കമുള്ളവർ സമരം ചെയ്ത വേദിയാണ് പൊലീസ് പൊളിച്ചുമാറ്റിയത്. ലാത്തി ചാർജ്ജ് നടത്തിയും ടിയർ ഗ്യാസ് പ്രയോഗിച്ചുമാണ് സമരക്കാരെ മാറ്റിയത്. പ്രദേശമാകെ ദ്രുതകർമ സേനയെയും വിന്യസിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ