വീണ്ടും കമല്‍ഹാസൻ ഡിസിപി രാഘവനാകുമോ?, സംവിധായകൻ ഗൗതം വാസുദേവ് മേനോന്റെ വെളിപ്പെടുത്തല്‍

Published : Mar 03, 2024, 08:56 PM IST
വീണ്ടും കമല്‍ഹാസൻ ഡിസിപി രാഘവനാകുമോ?, സംവിധായകൻ ഗൗതം വാസുദേവ് മേനോന്റെ വെളിപ്പെടുത്തല്‍

Synopsis

കമല്‍ഹാസൻ നായകനായ വേട്ടൈയാട് വിളൈയാടിന്റെ രണ്ടാം ഭാഗത്തിന് ഗൗതം വാസുദേവ് മേനോൻ.

ഗൗതം വാസുദേവ് മേനോൻ സിനിമാ സംവിധായകൻ എന്ന നിലയില്‍ തമിഴകത്ത് ഒന്നാം നിരയില്‍ സ്ഥാനമുറപ്പിച്ചത് 'വേട്ടൈയാട് വിളൈയാടിലൂടെയായിരുന്നു. കമല്‍ഹാസൻ നായകനായി 2006ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'വേട്ടൈയാട് വിളൈയാട്'. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്‍ത ചിത്രത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ഡിസിപി രാഘവനായി എത്തിയ കമല്‍ഹാസൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. വേട്ടൈയാട് വിളൈയാടി'ന്റെ രണ്ടാം ഭാഗത്തെ കുറിച്ച് പ്രതീക്ഷകള്‍ നല്‍കിയിരിക്കുകയാണ് ഗൗതം വാസുദേവ് മേനോൻ.

വേട്ടൈയാട് വിളൈയാട് രണ്ടാം ഭാഗത്തിനായി താൻ കമല്‍ഹാസനുമായി ചര്‍ച്ച ചെയ്യുമെന്ന് ജോഷ്വാ ഇമൈ പോല്‍ കാകയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കവേ ഗൗതം വാസുദേവ് മേനോൻ വെളിപ്പെടുത്തിയെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കിയില്ല. കമല്‍ഹാസൻ നായകനായ 'വേട്ടൈയാട് വിളൈയാടി'ന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ ഗൗതം വാസുദേവ് മേനോൻ സൂചനകള്‍ നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്‍തിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരിയടക്കമുള്ള സാഹചര്യങ്ങളാല്‍ ചിത്രത്തിന്റെ ചര്‍ച്ചകള്‍ പിന്നീട് അങ്ങനെ മുന്നോട്ടുപോയില്ല. എന്തായാലും 'വേട്ടൈയാട് വിളൈയാട്' രണ്ടാം ഭാഗം വീണ്ടും ചര്‍ച്ചയാകുകയാണ്.

'ജോഷ്വാ ഇമൈ പോല്‍ കാക' സിനിമയാണ് പുതുതുതായി ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ എത്തിയിരിക്കുന്നത്. വരുണാണ് നായകനായി എത്തിയത്. ഒരു ആക്ഷൻ ത്രില്ലറാണ് ഇത്. വരുണ്‍ നായകനായി എത്തിയ തമിഴ് ചിത്രത്തില്‍ കൃഷ്‍ണ, റാഹെയ് എന്നിവരാണ് നായികമാരായിരിക്കുന്നത്. ഗൗതം വാസുദേവ് മേനോനാണ് രചന. ജോഷ്വാ ഇമൈ പോല്‍ കാക സിനിമയില്‍ ലണ്ടനില്‍ നിന്ന് ചെന്നൈയിലേക്ക് എത്തുന്ന വിഐപി ആയ ഒരു സ്ത്രീയുടെ അംഗരക്ഷകനാണ് വരുണിന്‍റെ നായക കഥാപാത്രം. ഛായാഗ്രഹണം എസ് ആര്‍ കതിറാകുന്ന ചിത്രമായ ജോഷ്വാ ഇമൈ പോല്‍ കാകയുടെ സംഗീതം കാര്‍ത്തിക്, കലാസംവിധാനം കുമാര്‍ ഗംഗപ്പന്‍, വസ്ത്രാലങ്കാരം ഉത്തര മേനോന്‍, സംഘട്ടന സംവിധാനം യാന്നിക് ബെന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അശ്വിന്‍ കുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രീതി ശ്രീവിജയന്‍ എന്നിവരാണ്.

സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സിനിമയില്‍ നടനായും നിലവില്‍ നിറഞ്ഞു നില്‍ക്കുകയാണ്. വിജയ് നായകനായി എത്തിയ ലിയോ സിനിമയില്‍ നിര്‍ണായക വേഷത്തിലായിരുന്നു ഗൗതം വാസുദേവ് മേനോൻ.  ലിയോയില്‍ വിജയ്‍യുടെ പാര്‍ഥിപൻ എന്ന കഥാപാത്രത്തിന്റെ അടുത്ത സുഹൃത്തായിട്ടായിരുന്നു ഗൗതം വാസുദേവ് മേനോൻ വേഷമിട്ടത്. ഗൗതം വാസുദേവ് മേനോൻ ചെയ്‍ത കഥാപാത്രം ജോഷി ആൻഡ്യൂസായിരുന്നു.

Read More: 'ചക്കര മുത്തേ', ഇനി തമിഴ് സിനിമയില്‍ നിറയാൻ പ്രേമലു നായിക, ഗാനം പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'കമല്‍ ഹാസന്‍ ഗംഭീര നടനാണ്, പക്ഷേ'; കമ്പനിയില്‍ മോഹന്‍ലാലിനെ തെരഞ്ഞെടുത്തതിനെക്കുറിച്ച് രാം ഗോപാല്‍ വര്‍മ്മ
റീസണബിളായ പ്രതിഫലം വേണം, വണ്ടിക്കൂലി ഉണ്ടോ എന്ന് പോലും ചോദിക്കാത്തവരുണ്ട്: സജിത മഠത്തില്‍