സുരേഷ് ഗോപിക്കൊപ്പം ആ തമിഴ് താരം; 'വരാഹം' ചിത്രീകരണം പുരോഗമിക്കുന്നു

Published : Jan 12, 2024, 05:44 PM IST
സുരേഷ് ഗോപിക്കൊപ്പം ആ തമിഴ് താരം; 'വരാഹം' ചിത്രീകരണം പുരോഗമിക്കുന്നു

Synopsis

സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രം

സുരേഷ് ഗോപിയെ നായകനാക്കി സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന വരാഹം എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സുരേഷ് ഗോപിക്കും സുരാജ് വെഞ്ഞാറമൂടിനുമൊപ്പം തമിഴ് സംവിധായകനും നടനുമായ ഗൗതം വസുദേവ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്‍റെ സെറ്റില്‍ ഗൗതം മേനോന്‍ ജോയിന്‍ ചെയ്തു. 

മമ്മൂട്ടിയുടെ മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ പ്രാചി തെഹ്‍ലാന്‍, നവ്യ നായർ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദ്ദിഖ്, സരയൂ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്‌ പടിയൂർ എന്റർടൈൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ് പടിയൂർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. സുരേഷ് ഗോപിയുടെ കരിയറിലെ 257-ാമത്തെ ചിത്രവും. മലയാള ചലച്ചിത്ര രംഗത്തേത്ത് പുതിയൊരു നിർമ്മാണ കമ്പനി കൂടി വരികയാണ് ഈ ചിത്രത്തിലൂടെ. മുംബൈ ആസ്ഥാനമായ മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണ് സുരേഷ് ഗോപിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രം. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിനു ശേഷം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം 
ഡിസംബർ 18 മുതൽ കാലടിയിൽ ആരംഭിച്ചു. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. മനു സി കുമാർ
തിരക്കഥ, സംഭാഷണം എഴുതുന്നു. കഥ ജിത്തു കെ ജയൻ, മനു സി കുമാർ, സംഗീതം രാഹുൽ രാജ്, എഡിറ്റർ മൻസൂർ മുത്തൂട്ടി, കോ പ്രൊഡ്യൂസർ മനോജ് ശ്രീകാന്ത (ആഷ്ട്രീ വെഞ്ചേഴ്‌സ്), എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജാസിംഗ്, കൃഷ്ണ കുമാർ, ലൈൻ പ്രൊഡ്യൂസർ ആര്യൻ സന്തോഷ്, ആർട്ട് സുനിൽ കെ ജോർജ്ജ്, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ട പ്രേം പുതുപ്പള്ളി, പ്രൊഡക്ഷൻ കൺട്രോളർ പോലോസ് കുറുമറ്റം, ബിനു മുരളി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അഭിലാഷ് പൈങ്ങോട്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ ഓൾഡ്‌ മങ്ക്സ്, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : കുതിച്ച് കയറി കല്യാണി, ഒന്നാം സ്ഥാനത്ത് മറ്റൊരാള്‍; മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നായികമാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ