ഗൗതം മേനോൻ സിനിമ സെൻസര്‍ ചെയ്‍തു, കാത്തിരിപ്പിന് വിരാമമിട്ട് 'വെന്ത് തനിന്തതു കാട്' എത്തുന്നു

By Web TeamFirst Published Sep 13, 2022, 10:36 AM IST
Highlights

ചിമ്പു നായകനാകുന്ന ചിത്രത്തിന്റെ സെൻസര്‍ കഴിഞ്ഞു.

ഗൗതം വാസുദേവ് മേനോന്റെ സിനിമകള്‍ ഒരു പ്രത്യേക അനുഭവമായിട്ടാണ് എന്നും പ്രേക്ഷകര്‍ കാണുന്നത്. ചിമ്പുവും ഗൗതം വാസുദേവ് മേനോന് ഒപ്പം ചേരുമ്പോള്‍ പറയുകയും വേണ്ട. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ സെൻസര്‍ പൂര്‍ത്തിയായതാണ് പുതിയ വാര്‍ത്ത. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

തമിഴകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ  'വെന്ത് തനിന്തതു കാട്' സെപ്റ്റംബര്‍ 15ന് ആണ്  റിലീസ് ചെയ്യുക..   'മല്ലിപ്പൂ' എന്ന മനോഹരമായ ഒരു ഗാനത്തിന്റ ലിറിക്കല്‍ വീഡിയോ  അടുത്തിടെ ചിത്രത്തിലേതായി പുറത്തുവിട്ടത് ഹിറ്റായിരുന്നു. എ ആര്‍ റഹ്‍മാൻ ആണ് സംഗീത സംവിധായകൻ. 'വെന്ത് തനിന്തത് കാടി'ന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വിവിധ വാര്‍ത്താവൃത്തങ്ങളെ അടിസ്ഥാനമാക്കി സിനിമാ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ട്.

It's time to witness Love, Life, Action etc on - 's which is Censored with U/A.

Book your tickets now. pic.twitter.com/x2XThLcQdd

— Vels Film International (@VelsFilmIntl)

ഡീഗ്ലാമറൈസ്‍ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് ചിമ്പുവും ഗൗതം വാസുദേവ മേനോനും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് പുതിയ ചിത്രം. ഭാരതിയാറുടെ 'അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. 'ഉറിയടി' എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു.

ചിമ്പുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം 'മഹാ' ആണ്. ഹന്‍സിക മൊട്‍വാനി പ്രധാന കഥാപാത്രമായ ചിത്രത്തില്‍ ചിമ്പു എക്സ്റ്റന്റ് കാമിയോ ആയിട്ടായിരുന്നു എത്തിയത്. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്‍തത്. ജെ ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.

Read More : വിജയ് സേതുപതി ഇരട്ടവേഷത്തിലെത്തിയ 'ലാഭം' ഒരു വര്‍ഷത്തിനു ശേഷം കേരളത്തില്‍ റിലീസിന്

click me!