
മലയാളികൾക്കു പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നടി ഗായത്രി അരുൺ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന 'പരസ്‍പരം' എന്ന സീരിയലിലൂടെയാണ് ഗായത്രി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ സീരിയൽ അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തും വ്ലോഗിങ്ങും ബിസിനസുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന താരം കൂടിയാണ് ഗായത്രി. അഭിനയത്തിനും എഴുത്തിനും പുറമേ, അവതാരക എന്ന നിലയിലും ഗായത്രി ഇതിനകം പ്രശസ്‍തി നേടിയിട്ടുണ്ട്. സ്വന്തമായി ഒരു നെയിൽ ആർട്ട് സ്റ്റുഡിയോയും താരം അടുത്തിടെ ആരംഭിച്ചിരുന്നു. ആട എന്ന പേരിൽ സ്വന്തമായി ഒരു ക്ലോത്തിങ്ങ് ബ്രാൻഡും ഗായത്രിക്കുണ്ട്. മകൾ കല്ലു എന്നു വിളിക്കുന്ന കല്യാണിക്കൊപ്പം ഈ ബ്രാൻഡിനു വേണ്ടി ചെയ്ത ഓണം ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കല്യാണിക്കൊപ്പം തന്നെയാണ് ഗായത്രിയുടെ പുതിയ അഭിമുഖവും.
അമ്മ ഷോർട്ട് ടെംപേർഡ് ആണെന്നും അതാണ് അമ്മയിൽ മാറ്റണം എന്നാഗ്രഹിക്കുന്ന സ്വഭാവമെന്നും കല്യാണ് പറയുന്നു. ''ചിലപ്പോൾ നമ്മൾ ഓരു വാചകം പൂർത്തിയാക്കുന്നതിനു മുൻപേ അമ്മ ചാടിക്കേറി വരും. എന്നിട്ട് രാത്രിയാകുമ്പോ അമ്മക്ക് സങ്കടം വരും. അത് സോൾവാകും'', എന്നും കല്യാണി കൂട്ടിച്ചേർത്തു.
''കുഞ്ഞായിരുന്നപ്പോൾ ഇവളെ വഴക്കു പറഞ്ഞതൊക്കെ ഓർത്ത് എനിക്ക് വിഷമം വരാറുണ്ട്. ഞാൻ വഴക്കു പറഞ്ഞതൊക്കെ അവൾക്ക് ഇപ്പോഴും ഓർമയുണ്ട്. പക്ഷേ, എപ്പോഴൊക്കെയാണോ അത്രയും വഴക്കു പറഞ്ഞിട്ടുള്ളത്, ആ സന്ദർഭങ്ങളൊക്കെ റെലവന്റ് ആയിരുന്നു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ഇപ്പോഴും അവൾക്ക് ഓർമയുണ്ടാകും. അവളെ ഇടക്ക് അടിച്ചിട്ടുണ്ട്. പക്ഷേ, പിന്നീട് അത് ആലോചിക്കുമ്പോൾ വിഷമം വരും. അതിന് ഇവളോട് ക്ഷമ ചോദിക്കുന്നു'', എന്നായിരുന്നു ഗായത്രിയുടെ പ്രതികരണം. എന്നാൽ, വീട്ടിലല്ലാതെ, ഓഫീസിലോ ഷൂട്ടിങ്ങിനിടയിലോ ഒന്നും താനിങ്ങനെ ദേഷ്യപ്പെടാറില്ലെന്നും ദേഷ്യം ഭയങ്കര കൺട്രോൾ ചെയ്തു നിൽക്കുന്നയാളാണ് എന്നും ഗായത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ