'പരസ്‍പരം ക്ലൈമാക്സ് ട്രോളാകുമെന്ന് അറിയാമായിരുന്നു, ഞാൻ തന്നെ ഷെയർ ചെയ്‍തിട്ടുണ്ട്'; മനസു തുറന്ന് ഗായത്രി അരുൺ

Published : Feb 24, 2026, 10:54 AM IST
Gayathri Arun

Synopsis

ഹിന്ദിയിൽ അത് സ്വീകരിക്കപ്പെട്ടതു പോലെ മലയാളത്തിൽ സംഭവിക്കാത്തതാകാം കാരണം.

മലയാളികൾക്കു പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നടി ഗായത്രി അരുൺ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന 'പരസ്‍പരം' എന്ന സീരിയലിലൂടെയാണ് ഗായത്രി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ സീരിയൽ അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തും വ്ലോഗിങ്ങും ബിസിനസുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന താരമാണ് ഗായത്രി അരുൺ. അഭിനയത്തിനും എഴുത്തിനും പുറമേ, അവതാരക എന്ന നിലയിലും ഗായത്രി ഇതിനകം പ്രശസ്‍തി നേടിയിട്ടുണ്ട്. സ്വന്തമായി ഒരു നെയിൽ ആർട്ട് സ്റ്റുഡിയോയും താരം അടുത്തിടെ ആരംഭിച്ചിരുന്നു. സ്വന്തം നാടായ ചേർത്തലയിൽ തന്നെയാണ് സ്റ്റുഡിയോയുടെ പ്രവർത്തനം.

ഇപ്പോഴിതാ 'പരസ്പര'ത്തിലെ ക്ലൈമാക്സ് സീൻ ട്രോൾ ആയി മാറിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ഗായത്രി. ഒറിജിനൽസിനു നൽകിയ അഭിമുഖത്തിലാണ് ഗായത്രി മനസ് തുറന്നത്. ''സൈബർ ബുള്ളിയിങ്ങ് ഒന്നും ഉണ്ടായിട്ടില്ല. ആളുകൾ അത് ട്രോൾ ആക്കി എന്നേ ഉള്ളൂ. അത് ഞാൻ പ്രതീക്ഷിച്ചിരുന്നു. ആളുകൾ എന്നെ എയറിലാക്കാൻ സാധ്യതയുണ്ടെന്ന് അന്നേ ഞാൻ പറയുകയും ചെയ്തിരുന്നു.

ഒരു ഹിന്ദി സീരിയലിന്റെ മലയാളം റീമേക്ക് ആയിരുന്നു 'പരസ്‍പരം'. ഹിന്ദിയിലും ഇതേ ക്ലൈമാക്സ് ആയിരുന്നു. ഹിന്ദിയിൽ അത് സ്വീകരിക്കപ്പെട്ടതു പോലെ മലയാളത്തിൽ സംഭവിക്കാത്തതാകാം കാരണം. പക്ഷേ, അത് സൈബർ ബുള്ളിയിങ്ങ് ലെവലിലേക്ക് പോയതായിട്ട് എനിക്ക് തോന്നിയിട്ടില്ല. എല്ലാവരും തമാശയായിട്ടാണ് എടുത്തിട്ടുള്ളത്. പല ട്രോളുകളും ഞാൻ തന്നെ എന്റെ പേജിൽ ഷെയർ ചെയ്തിട്ടുമുണ്ട്. പരസ്‍പരം ടീമുമായിട്ട് ഞാൻ ഇപ്പോഴും നല്ല ബന്ധം സൂക്ഷിക്കുന്നുണ്ട്. പരസ്‍പരം സീരിയലിന്റെ സംവിധായകൻ തന്നെയാണ് ഇപ്പോൾ ഞാൻ അഭിനയിക്കുന്ന 'അമ്മേ മൂകാബിക'യും സംവിധാനം ചെയ്യുന്നത്'', ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഗായത്രി അരുൺ പറ‌ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അത്രയും വലിയൊരു ഭാഗ്യം എനിക്കിനി കിട്ടുമോ എന്നറിയില്ല..'; തുറന്നുപറഞ്ഞ് ദേവിക സഞ്ജയ്
ഇനി പ്രകമ്പനം ഒടിടിയിലേക്ക്, എപ്പോള്‍?, എവിടെ?, അപ്‍ഡേറ്റ്