ഗായത്രി സുരേഷിന്റെ 'എസ്‍കേപ്', ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

Web Desk   | Asianet News
Published : Oct 28, 2021, 02:40 PM ISTUpdated : Oct 28, 2021, 02:47 PM IST
ഗായത്രി സുരേഷിന്റെ 'എസ്‍കേപ്', ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

Synopsis

ഗായത്രി സുരേഷ് നായികയാകുന്ന ചിത്രം പാൻ ഇന്ത്യൻ മൂവിയാണ്.

ഗായത്രി സുരേഷ് (Gayatri Suresh) നായികയാകുന്ന ചിത്രമാണ് എസ്‍കേപ് (Escape). സര്‍ഷിക്ക് റോഷന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും സര്‍ഷിക്ക് റോഷന്റേതാണ്. പാൻ ഇന്ത്യൻ മൂവിയായിട്ടുള്ള ചിത്രത്തിലെ ഗായത്രി സുരേഷിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

ദിയ എന്ന കഥാപാത്രത്തെയാണ് ഗായത്രി സുരേഷ് അവതരിപ്പിക്കുന്നത്.  ഗര്‍ഭിണിയുടെ വേഷത്തിലുള്ള ഗായത്രിയുടെ ഫോട്ടോകള്‍  ലൊക്കേഷന്‍ ചിത്രങ്ങളായി അടുത്തിടെ പുറത്ത് വന്നിരുന്നു. എസ്‍കേപ് എന്ന പുതിയ ചിത്രത്തില്‍ ഗായത്രി സുരേഷിന് മികച്ച കഥാപാത്രമാണ് എന്നാണ് റിപ്പോര്‍ട്ടും. ശ്രീവിദ്യ മുല്ലച്ചേരി, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ കുമാര്‍, വിനോദ് കോവൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

എസ്ആര്‍ ബിഗ് സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജമ്‍ന പ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് വെള്ളിത്തിരയുടെ ഭാഗമാകുന്നത്.  2015ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷം ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ഗായത്രി സുരേഷ് വെള്ളിത്തിരയില്‍ മികവ് കാട്ടി. 2015ല്‍ ഗായത്രി  സുരേഷ് മിസ് ക്വീൻ ഓഫ് ഇന്ത്യ മത്സരത്തില്‍ രണ്ടാം റണ്ണര്‍ അപ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അടുത്തിടെ സംഭവിച്ച ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് ഗായത്രി സുരേഷിന് ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം 'വെറി' മാര്‍ച്ചില്‍ തിയറ്ററുകളിലേക്ക്
4 കെ ദൃശ്യമികവില്‍ 'പറയാതെ അറിയാതെ'; 'ഉദയനാണ് താരം' റീ റിലീസ് വെള്ളിയാഴ്ച