'നടിപ്പിൻ നായകൻ' പട്ടം അടിവരയിട്ടുറപ്പിക്കാൻ സൂര്യ, ബാലയുമായി കൈകോര്‍ക്കുന്നു

Web Desk   | Asianet News
Published : Oct 28, 2021, 01:32 PM IST
'നടിപ്പിൻ നായകൻ' പട്ടം അടിവരയിട്ടുറപ്പിക്കാൻ സൂര്യ, ബാലയുമായി കൈകോര്‍ക്കുന്നു

Synopsis

സൂര്യയുടെ അഭിനയ ശേഷി വേണ്ടുവോളും ഉപയോഗപ്പെടുത്തിയ സംവിധായകനാണ് ബാല.

സൂര്യയുടെ (Suriya) അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പിതാമകൻ. സൂര്യയുടെ അഭിനയ ശേഷിയെയും വേണ്ടുവോളം ഉപയോഗിച്ചതായിരുന്നു ബാല (Bala) സംവിധാനം ചെയ്‍ത പിതാമകൻ. പിതാമകൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമാണ് ഇന്നും. വീണ്ടും സൂര്യയും ബാലയും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് തമിഴകത്തുനിന്ന് വരുന്നത്.

ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം സൂര്യ തന്നെയാണ് സൂചിപ്പിച്ചിരിക്കുന്നത്. എന്നെ പുതിയ ലോകത്തേക്ക് പരിചയപ്പെടുത്തിയും തിരിച്ചറിഞ്ഞതും. 20 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ആവേശത്തോടെ അദ്ദേഹം വീണ്ടുമെത്തി. ബാലയ്‍ക്കൊപ്പമുള്ള യാത്ര. എല്ലാവരും പിന്തുണ വേണമെന്നുമാണ്  ഫോട്ടോ പങ്കുവെച്ച് സൂര്യ എഴുതിയിരിക്കുന്നത്. ബാല സംവിധാനം ചെയ്‍ത ചിത്രത്തില്‍ ആദ്യമായി സൂര്യ നായകനാകുന്ന നന്ദയിലാണ്. നന്ദ എന്ന ടൈറ്റില്‍ കഥാപാത്രം തന്നെ ചെയ്‍ത സൂര്യ അതോടെ അഭിനയമികവുള്ള നടൻ എന്ന പേരു സ്വന്തമാക്കിയിരുന്നു. ബാല സംവിധാനം ചെയ്‍ത ചിത്രങ്ങളിലൂടെയാണ് സൂര്യ നടിപ്പിൻ നായകൻ എന്ന വിശേഷണം സ്വന്തമാക്കുന്നതും. ത സെ ജ്ഞാനവേല്‍ ചിത്രമായ ജയ് ഭീം ആണ് സൂര്യയുടേതായി ഉടൻ റിലീസ് ചെയ്യാനുള്ളത്.

2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. 

അടിസ്ഥാന വിഭാഗത്തിന്‍റെ നീതിക്കുവേണ്ടി ശബ്‍ദമുയര്‍ത്തുന്ന അഭിഭാഷകനായി സൂര്യ ജയ് ഭീമില്‍ എത്തുന്നു. മലയാളി താരം ലിജോ മോള്‍ ജോസ് (Lijo Mol Jose) വൻ മേയ്‍ക്കോവറില്‍ കരുത്തുറ്റ കഥാപാത്രമായി എത്തുന്ന ചിത്രമാണ് ജയ് ഭീം. രജിഷ വിജയനാണ് (Rajisha Vijayan) സൂര്യയുടെ ചിത്രത്തിലെ നായിക. പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. വസ്‍ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം എത്തുക.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ