കാണാൻ സണ്ണി ലിയോണിനെ പോലെയോ ? മറുപടിയുമായി ഗായത്രി സുരേഷ്

Published : Aug 18, 2022, 11:02 PM ISTUpdated : Aug 18, 2022, 11:05 PM IST
കാണാൻ സണ്ണി ലിയോണിനെ പോലെയോ ? മറുപടിയുമായി ഗായത്രി സുരേഷ്

Synopsis

അടുത്തിടെ പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് ​ഗായത്രി പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു.

മ്നപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തി ശ്രദ്ധനേടിയ താരമാണ് ഗായത്രി സുരേഷ്. ശേഷം ചെറുതും വലുതുമായ ഒട്ടേറെ സിനിമകളിൽ ​ഗായത്രി അഭിനയിച്ചു. സമൂഹമാധ്യമങ്ങളി‍ൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. സണ്ണി ലിയോണിന്റെ ലുക്ക് താരത്തിനുണ്ടെന്ന് പലപ്പോഴും സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ കമന്റുകൾ വരാറുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് ​ഗായത്രി.  

“മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന സമയത്ത് എനിക്ക് ഒരു സുഹൃത്ത് ഉണ്ടായിരുന്നു. ശ്രുതി എന്നായിരുന്നു അവളുടെ പേര്. എന്നെ കാണാൻ സണ്ണി ലിയോണിനെ പോലെയുണ്ട് എന്ന് അവളാണ് ആദ്യമായി പറഞ്ഞത്. ആ സമയത്ത് എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. എന്ന് കരുതി ഭയങ്കരമായി തോന്നിയിട്ട് ഒന്നുമില്ല. മാത്രമല്ല ഇത് ഞാൻ തള്ളിയത് ഒന്നുമല്ല”, എന്നാണ് ​ഗായത്രി സുരേഷ് പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടം പ്രതികരണം. 

പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ​ഗായത്രിയെ തേടി എത്താറുണ്ട്. അടുത്തിടെ പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് ​ഗായത്രി പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിനെതിരെ ചിലർ വിമർശനങ്ങളും ഉന്നയിച്ചിരുന്നു. 

അതേസമയം, എസ്‌കേപ്പ് എന്ന ചിത്രമാണ് ​ഗായത്രിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സര്‍ഷിക്ക് റോഷന്‍ ആണ് ചിത്രം സംവിധാനം എസ്‌കേപ്പ്  ചെയ്യുന്നത്. തിരക്കഥയും സര്‍ഷിക്ക് റോഷന്റേതാണ്. ശ്രീവിദ്യ മുല്ലച്ചേരി, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ കുമാര്‍, വിനോദ് കോവൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. എസ്ആര്‍ ബിഗ് സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ പിന്നണി ​ഗായിക ആയും ​ഗായത്രി എത്തുന്നുണ്ട്. ജാസ്സി ഗിഫ്റ്റിനൊപ്പമാണ് ​ഗായത്രി പാട്ട് പാടിയിരിക്കുന്നത്. 

Gayathri Suresh : ഗായത്രി സുരേഷ് ഇനി പിന്നണി ​ഗായിക; ആദ്യഗാനം 'എസ്കേപ്പി'ൽ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ടൊവിനോ തോമസിന്റെ 'പള്ളിച്ചട്ടമ്പി'; വൻ അപ്ഡേറ്റ് വരുന്നു, പ്രതീക്ഷയോടെ സിനിമാസ്വാദകർ
സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം ജനുവരി 25ന്