ജാസ്സി ഗിഫ്റ്റിനൊപ്പമാണ് ​ഗായത്രി പാട്ട് പാടുന്നത്.

ഭിനയത്തിന് പുറമെ മികച്ച ​ഗായകർ കൂടിയാണെന്ന് തെളിയിച്ച നിരവധി താരങ്ങൾ മലയാള സിനിമയിൽ ഉണ്ട്. ദുൽഖർ, പൃഥ്വിരാജ്, ജയസൂര്യ, മഞ്ജുവാര്യര്‍, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുടെ ശബ്ദത്തില്‍ ഒട്ടേറെ ​ഗാനങ്ങൾ മലയാളികൾ കേട്ടു കഴിഞ്ഞു. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് അവസാനമായി എത്തിയിരിക്കുന്നത് നടി ഗായത്രി സുരേഷാണ് (Gayathri Suresh). എസ്‌കേപ്പ് (Escape) എന്ന പാൻ ഇന്ത്യൻ സിനിമയിലൂടെയാണ് ​ഗായത്രി പിന്നണി ​ഗായകയായി ചുവട് വയ്ക്കുന്നത്. 

ജാസ്സി ഗിഫ്റ്റിനൊപ്പമാണ് ​ഗായത്രി പാട്ട് പാടുന്നത്. സിനിമയിൽ പാടണം എന്നത് തന്റെ വലിയൊരു ആ​ഗ്രഹമായിരുന്നുവെന്നും അതിപ്പോൾ സഫലമായെന്നും ​ഗായത്രി പറയുന്നു. തമിഴ് , തെലുങ്ക്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകൾ ഒരുമിച്ച് വരുന്ന പാട്ടാണിത്. സിം​ഗിൾ ഷോർട്ട് സിനിമയാണ് എസ്കേപ്പെന്നും മൂന്ന് ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയതെന്നും ​ഗയത്രി പറയുന്നു. 

സര്‍ഷിക്ക് റോഷന്‍ ആണ് ചിത്രം സംവിധാനം എസ്‌കേപ്പ് ചെയ്യുന്നത്. തിരക്കഥയും സര്‍ഷിക്ക് റോഷന്റേതാണ്.
ശ്രീവിദ്യ മുല്ലച്ചേരി, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ കുമാര്‍, വിനോദ് കോവൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. എസ്ആര്‍ ബിഗ് സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.