'ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ അവസരം'; മോശം സമീപനങ്ങളെ ബോള്‍ഡായി നേരിട്ടതിനെക്കുറിച്ച് ഗായത്രി

Published : Jul 04, 2019, 12:04 PM ISTUpdated : Jul 04, 2019, 12:47 PM IST
'ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ അവസരം'; മോശം സമീപനങ്ങളെ ബോള്‍ഡായി നേരിട്ടതിനെക്കുറിച്ച് ഗായത്രി

Synopsis

കോംപ്രമൈസ് ചെയ്യാമോയെന്ന സന്ദേശങ്ങള്‍ പലപ്പോഴും ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഗായത്രി അത്തരം സന്ദേശങ്ങള്‍ മുഖവിലയ്ക്കെടുക്കാറില്ലെന്നും കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ മോശം പ്രവണതകള്‍ക്കെതിരെ വെളിപ്പെടുത്തലുമായി നിരവധി നടിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. വെളിപ്പെടുത്തലുകളുടെ നീണ്ട നിര കണ്ട മീ ടു കാലത്തിന് ശേഷം നടിമാര്‍ കുറേക്കൂടെ ധൈര്യത്തോടെയാണ് കാര്യങ്ങള്‍ തുറന്നുപറയുന്നത്. ചലച്ചിത്ര മേഖലയില്‍ നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഗായത്രി സുരേഷും രംഗത്തെത്തിക്കഴിഞ്ഞു.

സിനിമയില്‍ അവസരം ലഭിക്കാന്‍ ചില വിട്ടുവീഴ്ചകള്‍ക്കൊക്കെ തയ്യാറാകുമോയെന്ന ചോദ്യം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് എഫ് എം റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി വെളിപ്പെടുത്തിയത്. കോംപ്രമൈസ് ചെയ്യാമോയെന്ന സന്ദേശങ്ങള്‍ പലപ്പോഴും ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഗായത്രി അത്തരം സന്ദേശങ്ങള്‍ മുഖവിലയ്ക്കെടുക്കാറില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കുന്നതാണ് നല്ലതെന്ന് ബോധ്യപ്പെട്ടതായും നടി വ്യക്തമാക്കി.

 

PREV
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ