ജിഡി നായിഡുവായി ഞെട്ടിച്ച് മാധവൻ, 'ജിഡിഎൻ' ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു; എവിടെ കാണാം?

Published : Sep 02, 2026, 02:02 PM IST
gdn movie

Synopsis

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോട്ടോറിന്റെ സൃഷ്ടാവായ ജി.ഡി. നായിഡുവിന്റെ ജീവിതകഥ പറയുന്ന 'ജി.ഡി.എൻ' എന്ന ചിത്രത്തിൽ ആർ. മാധവൻ നായകനാകുന്നു.

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോറിന്റെ സൃഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക്കിൽ ജി.ഡി. നായിഡുവായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ആർ. മാധവൻ. നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാർ രാമകുമാർ തിരക്കഥയെഴുതി സംവിധാനം ‘ജി.ഡി.എൻ’ മികച്ച പ്രേക്ഷക പ്രതികരണമാണ് തിയേറ്ററുകളിൽ നേടിയത്. ഇപ്പോഴിതാ ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിക്കാൻ പോവുകയാണ്. സെപ്റ്റംബർ 4 മുതലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. നെറ്റിഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

‘റോക്കട്രി: ദ് നമ്പി ഇഫക്റ്റ്’ എന്ന ചിത്രത്തിന് 2022ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ചതിന് ശേഷം വർഗീസ് മൂലൻ പിക്‌ചേഴ്‌സും ട്രൈകളർ ഫിലിംസും മീഡിയ മാക്സ് എന്റർടൈൻമെന്റ്സും ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്. മാധവനെ കൂടാതെ പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ തുടങ്ങിയവരും അഭിനയിക്കുന്നു.

വർഗീസ് മൂലൻ, വിജയ് മൂലൻ, ആർ. മാധവൻ, സരിത മാധവൻ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിൽ സോണൽ പാണ്ഡേ, സഞ്ജയ് ബെക്ടർ എന്നിവർ സഹനിർമ്മാതാക്കളാവുന്നു. ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്തയാണ്. ‘ഇന്ത്യയുടെ എഡിസൺ’, ‘കോയമ്പത്തൂരിന്റെ സാമ്പത്തിക സ്രഷ്ടാവ്’ എന്നുള്ള പേരിൽ അറിയപ്പെട്ടിരുന്ന പ്രശസ്ത ശാസ്ത്രജ്ഞനും ദേശീയ നായകനുമായ ജി. ഡി നായിഡുവിന്റെ ജന്മസ്ഥലമായ കോയമ്പത്തൂരിലായിരുന്നു ചിത്രത്തിന്റെ ഇന്ത്യൻ ഷെഡ്യൂൾ.

ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ ഛായാഗ്രാഹകനും ക്രിയേറ്റീവ് പ്രൊഡ്യൂസറും അരവിന്ദ് കമലനാഥൻ ആണ്. മുരളീധരൻ സുബ്രഹ്മണ്യം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, പ്രമോഷൻ കൺസൾട്ടൻ്റ്: മിഥുൻ മുരളി, ഡിജിറ്റൽ മാർക്കറ്റിങ്: ലിറ്റിൽ ഫ്രെയിംസ് എന്റർടെയ്ൻമെന്റ്, വാർത്താ പ്രചരണം: പി.ശിവപ്രസാദ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ബിഗ് ബോസിൽ പോകാൻ താത്പര്യം ഉണ്ട്, പുരുഷ ആക്ടിവിസത്തെക്കുറിച്ചായിരിക്കും സംസാരിക്കുക'; തുറന്നുപറഞ്ഞ് രാഹുൽ ഈശ്വർ
‘തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് അന്താരാഷ്ട്ര വേദികളിൽ തുടർച്ചയായ പുരസ്‍കാര നേട്ടം