'ടൈമര്‍ പോലും ശരിയാകുന്നില്ല', 'സെല്‍ഫി'യെ കുറിച്ച് ഗീതു മോഹൻദാസ്!

Web Desk   | Asianet News
Published : Jan 30, 2021, 08:37 PM IST
'ടൈമര്‍ പോലും ശരിയാകുന്നില്ല', 'സെല്‍ഫി'യെ കുറിച്ച് ഗീതു മോഹൻദാസ്!

Synopsis

സെല്‍ഫി പരാജയപ്പെട്ടതിനെ കുറിച്ച് ഗീതു മോഹൻദാസ്.

സാധാരണക്കാരും പ്രമുഖരുമൊക്കെ സെല്‍ഫിയെടുക്കുന്നത് പതിവാണ്. സംവിധായിക ഗീതു മോഹൻദാസ് സെല്‍ഫിയെടുത്തതിനെ കുറിച്ചാണ് സിനിമ ലോകത്ത് നിന്നുള്ള ഒരു വിശേഷം. തന്റെ സെല്‍ഫി ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയും ചെയ്യുന്നു ഗീതു മോഹൻദാസ്. ടൈമര്‍ പോലും ശരിയായ രീതിയില്‍ വര്‍ക്ക് ചെയ്യുന്നില്ലെന്നാണ് ഗീതു മോഹൻദാസ് എഴുതിയിരിക്കുന്നത്. ശരിയല്ലാത്ത സെല്‍ഫി ഫോട്ടോയും ഗീതു മോഹൻദാസ് ഷെയര്‍ ചെയ്‍തിരിക്കുന്നു. നടിയെന്ന നിലയിലും മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ഗീതു മോഹൻദാസ്.

ശരിയായ നിമിഷത്തില്‍ സെല്‍ഫി ക്ലിക്ക് ചെയ്യുന്ന കല. ഞാൻ ഇത് ഉപേക്ഷിക്കുന്നു. ടൈമര്‍ പോലും ശരിയായി വര്‍ക്ക് ചെയ്യുന്നില്ലെന്ന് തമാശരൂപേണ ഗീതു മോഹൻദാസ് പറയുന്നു.  ഇൻസ്റ്റാഗ്രാമിലാണ് ഗീതു മോഹൻദാസ് ഇക്കാര്യം പറയുന്നത്. തന്റെ സെല്‍ഫി ഫോട്ടോയും ഗീതു മോഹൻദാസ് ഷെയര്‍ ചെയ്‍തിരിക്കുന്നു. ഒട്ടേറെ സിനിമകളില്‍ നടിയായി തിളങ്ങിയ താരമാണ് ഗീതു മോഹൻദാസ്.

കേള്‍ക്കുന്നുണ്ടോയെന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ഗീതു മോഹൻദാസ് സംവിധായികയാകുന്നത്.

മൂത്തോൻ ആണ് ഗീതു മോഹൻദാസ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത ചിത്രം.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്