'ഗോഡ്‍ഫാദര്‍' ഫസ്റ്റ് ലുക്ക് തിങ്കളാഴ്ച; ആവേശത്തില്‍ ചിരഞ്ജീവി ആരാധകര്‍

Published : Jul 02, 2022, 08:55 PM ISTUpdated : Jul 02, 2022, 09:02 PM IST
'ഗോഡ്‍ഫാദര്‍' ഫസ്റ്റ് ലുക്ക് തിങ്കളാഴ്ച; ആവേശത്തില്‍ ചിരഞ്ജീവി ആരാധകര്‍

Synopsis

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു

ടോളിവുഡ് ഈ വര്‍ഷം കാത്തിരിക്കുന്ന വലിയ പ്രോജക്റ്റുകളില്‍ ഒന്നാണ് ചിരഞ്ജീവി നായകനാവുന്ന ഗോഡ്ഫാദര്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ലൂസിഫറിന്‍റെ ഒഫിഷ്യല്‍ തെലുങ്ക് റീമേക്ക് ആണ് ചിത്രം. ചിത്രത്തെ സംബന്ധിച്ച് ഒരു പ്രധാന അപ്ഡേറ്റ് അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഫസ്റ്റ് ലുക്കിനെ സംബന്ധിച്ചാണ് അത്. ജൂലൈ 4, തിങ്കളാഴ്ച വൈകിട്ട് 5.45ന് ഫസ്റ്റ് ലുക്ക് പുറത്തുവിടും. മനോഹരമായ ഒരു പോസ്റ്ററിലൂടെയാണ് നിര്‍മ്മാതാക്കള്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ഇത്.

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്നത് ചിത്രത്തിന്‍റെ വലിയ കൌതുകങ്ങളില്‍ ഒന്നാണ്. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എസ് തമന്‍ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍. 

ALSO READ : ബിബി 4 കലാശക്കൊട്ടിന് ഒരുദിവസം മാത്രം; പ്രിയ മത്സരാർത്ഥിക്കായി വോട്ട് തേടി റംസാൻ

മൂന്ന് സംവിധായകരുടെ പേരുകള്‍ വന്നുപോയതിനു ശേഷമാണ് മോഹന്‍ രാജയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന്‍റെ സംവിധായകനായി ആദ്യം കേട്ടത് സുകുമാറിന്‍റെ പേരായിരുന്നു. രംഗസ്ഥലവും ആര്യയുമൊക്കെ ഒരുക്കിയ സംവിധായകന്‍. എന്നാല്‍ ഇത് സ്ഥിരീകരിച്ച വിവരമായിരുന്നില്ല. പിന്നീട് സാഹൊ ഒരുക്കിയ സുജീതിന്‍റെ പേരും ലൂസിഫര്‍ റീമേക്കിന്‍റെ സംവിധായകനായി കേട്ടു. എന്നാല്‍ സുജീത് നല്‍കിയ ഫൈനല്‍ ഡ്രാഫ്റ്റില്‍ തൃപ്തി പോരാഞ്ഞ് ചിരഞ്ജീവി അദ്ദേഹത്തെയും നീക്കിയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ആദി, ടാഗോര്‍, ബണ്ണി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ വി വി വിനായകിന്‍റെ പേരും പിന്നീട് ഉയര്‍ന്നുകേട്ടിരുന്നു. പിന്നീടാണ് ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം മോഹന്‍ രാജ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ക്കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാവും റീമേക്ക് എത്തുക.

PREV
click me!

Recommended Stories

ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും
ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും