Paappan Movie : 'രണ്ട് സിംഹങ്ങളുടെ മടയിലായിരുന്നു ഞാൻ'; 'പാപ്പനെ' കുറിച്ച് ​ഗോകുൽ സുരേഷ്

Published : Jul 24, 2022, 02:02 PM ISTUpdated : Jul 24, 2022, 02:04 PM IST
Paappan Movie : 'രണ്ട് സിംഹങ്ങളുടെ മടയിലായിരുന്നു ഞാൻ'; 'പാപ്പനെ' കുറിച്ച് ​ഗോകുൽ സുരേഷ്

Synopsis

ചിത്രം ജൂലൈ 29ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

രിടവേളക്ക് ശേഷം സുരേഷ് ​ഗോപിയും(Suresh Gopi) സംവിധായകൻ ജോഷിയും(Joshiy) ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് 'പാപ്പൻ' (Paappan). ചിത്രം ജൂലൈ 29ന് പ്രേക്ഷകർക്ക് മുന്നിലെത്തും. നിലവിൽ പപ്പന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് അണിയറപ്രവര്‍ത്തകര്‍. സുരേഷ് ​ഗോപിക്കൊപ്പം മകൻ ​ഗോകുൽ സുരേഷും ചിത്രത്തിൽ എത്തുന്നുണ്ട്. മൈക്കിൾ എന്നാണ് ​ഗോകുലിന്റെ കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ അച്ഛനുമായി ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ​ഗോകുൽ. 

"ഒരു സിംഹത്തിന്റെ മടയിൽ കയറിയെന്നോക്കെ കേട്ടി‍ട്ടുണ്ടാകും. എന്നാൽ രണ്ട് സിംഹങ്ങളുടെ മടയിലാണ് ഞാൻ കയറിയത്. ഒരുപാട് പേടിയോടെയാണ് പാപ്പൻ സെറ്റിലെത്തിയത്. പക്ഷേ കൺഫർട്ടബിൾ ആയാണ് മലയാള സിനിമയുടെ തലതൊട്ടപ്പൻമാരിൽ ഒരാളായ ജോഷി സാർ എന്നെ ട്രീറ്റ് ചെയ്തത്. അഭിനേതാക്കളുടെ ​ഗണത്തിൽപ്പെടുത്തുകയാണെങ്കിൽ എന്റെ അച്ഛനും ഒരു തലതൊട്ടപ്പൻ തന്നെയാണ്. നല്ല സപ്പോർട്ടായിരുന്നു ഇരുവരും തന്നത്. എല്ലാ സപ്പോട്ടിനും പ്രേക്ഷകർക്കും നന്ദി", എന്നാണ് ​ഗോകുൽ പറഞ്ഞത്. പാപ്പന്റെ ട്രെയിലർ ലോഞ്ചിനിടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. 

'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

Suresh Gopi : ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ സുരേഷ് ഗോപി; 'എസ് ജി 251' സെക്കന്‍ഡ് ലുക്ക്

ശ്രീ ഗോകുലം മൂവീസിനു വേണ്ടി  ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന "പാപ്പൻ" ഒരുങ്ങുന്നത് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ആണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിർമ്മാണം -  വി.സി. പ്രവീൺ, ബൈജു ഗോപാലൻ,സുജിത് ജെ നായർ, ഷാജി.

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും