ബോളിവുഡ് അരങ്ങേറ്റത്തിന് രശ്‍മിക മന്ദാന; അമിതാഭ് ബച്ചനൊപ്പമെത്തുന്ന 'ഗുഡ്‍ബൈ' ഫസ്റ്റ് ലുക്ക്

Published : Sep 03, 2022, 05:55 PM IST
ബോളിവുഡ് അരങ്ങേറ്റത്തിന് രശ്‍മിക മന്ദാന; അമിതാഭ് ബച്ചനൊപ്പമെത്തുന്ന 'ഗുഡ്‍ബൈ' ഫസ്റ്റ് ലുക്ക്

Synopsis

ഫാമിലി കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വികാസ് ബാല്‍

രക്ഷിത് ഷെട്ടി നായകനായ കന്നഡ ചിത്രം കിറിക് പാര്‍ട്ടിയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് രശ്മിക മന്ദാന. ആറ് വര്‍ഷത്തെ കരിയറിനിടയില്‍ കന്നഡയിലും തെലുങ്കിലും തമിഴിലുമായി 15 ചിത്രങ്ങള്‍ രശ്മിക പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അല്ലു അര്‍ജുന്‍റെ ബിഗ് ബജറ്റ് ചിത്രം പുഷ്‍പയിലെ നായികയാണ് സമീപകാലത്ത് രശ്മികയുടേതായി എത്തിയ ശ്രദ്ധേയ കഥാപാത്രം. ഇപ്പോഴിതാ തെന്നിന്ത്യന്‍ ഭാഷാ സിനിമകള്‍ക്കു പിന്നാലെ ബോളിവുഡിലേക്കും എത്തുകയാണ് അവര്‍. ബോളിവുഡിലെ അരങ്ങേറ്റചിത്രം അമിതാഭ് ബച്ചനൊപ്പമാണ്. ഗുഡ്ബൈ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി.

ഫാമിലി കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചില്ലര്‍ പാര്‍ട്ടിയും ക്വീനുമൊക്കെ ഒരുക്കിയ വികാസ് ബാല്‍ ആണ്. വികാസിന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ രചനയും. നീന ഗുപ്ത, സുനില്‍ ഗ്രോവര്‍, പാവൈല്‍ ഗുലാത്തി, ഷിവിന്‍ നരംഗ്, സാഹില്‍ മെഹ്‍ത, അഭിഷേക് ഖാന്‍, എല്ലി അവ്‍റാം, ടീട്ടു വര്‍മ്മ, പായല്‍ ഥാപ്പ, രജ്‍നി ബസുമടരി, ഷയാങ്ക് ശുക്ല, ഹന്‍സ സിംഗ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

2021 ഏപ്രില്‍ ആദ്യം ആരംഭിച്ച ചിത്രീകരണം ഈ വര്‍ഷം ജൂണില്‍ അവസാനിച്ചിരുന്നു. ഗുഡ് കമ്പനി, ബാലാജി മോഷന്‍ പിക്ചേഴ്സ്, സരസ്വതി എന്‍റര്‍ടൈന്‍മെന്‍റ് എന്നീ ബാനറുകളില്‍ വികാസ് ബാല്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, രുചിക കപൂര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമിത് ത്രിവേദിയാണ് സംഗീത സംവിധാനം. ഒക്ടോബര്‍ 7 ആണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന റിലീസ് തീയതി. 

ALSO READ : നാലാം വാരത്തിലും 2000 സ്ക്രീനുകളില്‍; 'കാര്‍ത്തികേയ 2' ഇതുവരെ നേടിയത്

സൂരജ് ബര്‍ജത്യയുടെ ഊഞ്ഛൈ ആണ് അമിതാഭിന്‍റെ പുറത്തുവരാനിരിക്കുന്ന മറ്റൊരു ചിത്രം. ക്വിസ് റിയാലിറ്റി ഷോ കോന്‍ ബനേഗ ക്രോര്‍പതിയുടെ അവതാരകനുമാണ് നിലവില്‍ അമിതാഭ് ബച്ചന്‍.

PREV
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു