Asianet News MalayalamAsianet News Malayalam

നാലാം വാരത്തിലും 2000 സ്ക്രീനുകളില്‍; 'കാര്‍ത്തികേയ 2' ഇതുവരെ നേടിയത്

മിസ്റ്ററി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 2014ല്‍ പുറത്തെത്തിയ കാര്‍ത്തികേയയുടെ സീക്വല്‍ ആണ്

karthikeya 2 fourth week box office collection 2000 screens worldwide Nikhil Siddhartha Anupama Parameswaran
Author
First Published Sep 2, 2022, 7:44 PM IST

ഈ വര്‍ഷം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളൊക്കെ നേടിയത് തെന്നിന്ത്യന്‍ സിനിമകളാണ്. അല്ലു അര്‍ജുന്‍റെ പുഷ്‍പ 2, യഷ് നായകനായ കെജിഎഫ് 2, രാജമൌലിയുടെ ആര്‍ആര്‍ആര്‍, കമല്‍ ഹാസന് വന്‍ തിരിച്ചുവരവ് സമ്മാനിച്ച വിക്രം എന്നിവയൊക്കെയാണ് ആ നിരയിലെ പ്രധാന ചിത്രങ്ങള്‍. അത്രത്തോളമില്ലെങ്കിലും ഇന്ത്യന്‍ സിനിമയിടെ ഏറ്റവും പുതിയ സര്‍പ്രൈസ് ഹിറ്റും തെലുങ്കില്‍ നിന്നാണ്. നിഖില്‍ സിദ്ധാര്‍ഥയെ നായകനാക്കി ചന്ദു മൊണ്ടെട്ടി സംവിധാനം ചെയ്‍ത കാര്‍ത്തികേയ 2 ആണ് ആ ചിത്രം.

മിസ്റ്ററി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 2014ല്‍ പുറത്തെത്തിയ കാര്‍ത്തികേയയുടെ സീക്വല്‍ ആണ്. ഓഗസ്റ്റ് 13ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ആറ് ദിനങ്ങളില്‍ നിന്നു മാത്രം 33 കോടി രൂപയായിരുന്നു കളക്റ്റ് ചെയ്‍തത്. ഹിന്ദി പതിപ്പിന് ലഭിച്ച സ്വീകരണം എടുത്ത് പറയേണ്ടതുണ്ട്. വെറും 53 ഷോകള്‍ ആയിരുന്നു ഹിന്ദി പതിപ്പിന് റിലീസിംഗ് സമയത്ത് ഉണ്ടായിരുന്നതെങ്കില്‍ ഒരാഴ്ച പിന്നിട്ടപ്പോള്‍ അത് 1575 ഷോകളായി വര്‍ധിച്ചിരുന്നു. ഹിന്ദി പതിപ്പ് ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിട്ടുള്ള കളക്ഷന്‍ 26.23 കോടിയാണ്. ഇപ്പോഴിതാ നാലാം വാരത്തിലേക്ക് പ്രവേശിക്കുന്ന ചിത്രത്തിന്‍റെ ഇതുവരെയുള്ള ആഗോള ഗ്രോസ് കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 111 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ലോകമാകമാനം 2000 സ്ക്രീനുകളില്‍ നാലാം വാരത്തിലും ചിത്രം തുടരുന്നു എന്നതാണ് കൗതുകകരം.

ALSO READ : ചേര്‍ത്തു പിടിക്കാം ഈ 'പാല്‍തു ജാന്‍വറി'നെ; മൂവി റിവ്യൂ

2014ല്‍ പുറത്തെത്തിയ കാര്‍ത്തികേയയുടെയും സംവിധാനം ചന്ദു മൊണ്ടെട്ടി തന്നെയായിരുന്നു. ചെറിയ ബജറ്റില്‍ എത്തി മികച്ച വിജയം നേടിയ ചിത്രമായിരുന്നു കാര്‍ത്തികേയ. എന്നാല്‍ എട്ട് വര്‍ഷത്തിനു ശേഷം ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുമ്പോള്‍ ടോലിവുഡിനു തന്നെ വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നില്ല. തെലുങ്ക് സിനിമയില്‍ തന്നെ വലിയ ആരാധകരുള്ള താരമല്ല നിഖില്‍ സിദ്ധാര്‍ഥ എന്നതായിരുന്നു അതിനു പ്രധാന കാരണം. അതിനാല്‍ത്തന്നെ ട്രേഡ് അനലിസ്റ്റുകളെപ്പോലും അമ്പരപ്പിക്കുകയാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്ന വിജയം. 15 കോടി മാത്രമാണ് ചിത്രത്തിന്‍റെ ബജറ്റ്. തെലുങ്ക് ചിത്രങ്ങളെ അപേക്ഷിച്ച് അത് വളരെ ചെറുതാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios