Unni Mukundan : നേരത്തെ അറിയിച്ചിരുന്നു, മഞ്ജുവാര്യരെ ഇതിലേക്ക് വലിച്ചിഴക്കരുത്; വിശദീകരിച്ച് ഉണ്ണിമുകുന്ദന്‍

Web Desk   | Asianet News
Published : Jan 21, 2022, 05:07 PM IST
Unni Mukundan : നേരത്തെ അറിയിച്ചിരുന്നു, മഞ്ജുവാര്യരെ ഇതിലേക്ക് വലിച്ചിഴക്കരുത്; വിശദീകരിച്ച് ഉണ്ണിമുകുന്ദന്‍

Synopsis

 പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ണ്ണി മുകുന്ദൻ(Unni Mukundan) പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് മേപ്പടിയാൻ(Meppadiyan). മികച്ച പ്രതികരണമാണ് വിവിധ ഭാ​ഗങ്ങളിൽ നിന്നും ചിത്രത്തിന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്റര്‍ മഞ്ജു വാര്യര്‍ പങ്കുവച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. പങ്കുവച്ചിരുന്ന പോസ്റ്ററുകള്‍ ഒരഴ്ചക്കകം നീക്കം ചെയ്യുമെന്ന് നേരത്തെ മഞ്ജു വാര്യരുടെ സോഷ്യല്‍ മീഡിയ ടീം അറിയിച്ചുവെന്ന് ഉണ്ണി വ്യക്തമാക്കി. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ

ഹലോ സുഹൃത്തുക്കളെ,
മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാർദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ