'ഗോവർദ്ധ'നൊപ്പം സെൽഫിയുമായി ജിപിയും ഗോപിയും; എംപുരാന് ആശംസകൾ നേർന്ന് താരങ്ങളും

Published : Mar 27, 2025, 01:08 PM IST
'ഗോവർദ്ധ'നൊപ്പം സെൽഫിയുമായി ജിപിയും ഗോപിയും; എംപുരാന് ആശംസകൾ നേർന്ന് താരങ്ങളും

Synopsis

അന്റാർട്ടിക്ക-ലാറ്റിൻ അമേരിക്ക യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിൽകുമാറും മുംബൈ എയർപോർട്ടിൽ വെച്ച് ഇന്ദ്രജിത്തിനെ കണ്ടുമുട്ടി. 

കൊച്ചി: സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികളുടെ മനസിൽ ഇടംനേടിയ താരങ്ങളാണ് നടൻ ഗോവിന്ദ് പദ്മസൂര്യയും ഭാര്യയും നടിയുമായ ഗോപിക അനിലും. അർജന്റീന, അന്റാർട്ടിക്ക തുടങ്ങിയ സ്ഥലങ്ങളിലെ യാത്രാ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇരുവരും അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. 

ഇപ്പോളിതാ യാത്ര പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ് ഇരുവരും. നാട്ടിലേക്കുള്ള യാത്രക്കിടെ മുംബൈ എയർപോർട്ടിൽ നിന്നും ഒരു 'സ്പെഷ്യൽ' വ്യക്തിക്കൊപ്പമുള്ള സെൽഫിയാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മറ്റാരുമല്ല, എമ്പുരാനിലെ ഗോവർദ്ധൻ (ഇന്ദ്രജിത്ത്) ആയിരുന്നു ആ സ്പെഷ്യൽ വ്യക്തി.

''അന്റാർട്ടിക്ക-ലാറ്റിൻ അമേരിക്ക ട്രിപ്പിനു ശേഷം ഒരുപാട് എക്സൈറ്റ്മെന്റോടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. അതിനൊരു പ്രധാന കാരണം എംപുരാൻ ആണ്. മുംബൈ എയർപോർട്ടിൽ വെച്ച് ഞങ്ങൾ ആരെയാണ് കണ്ടുമുട്ടിയതെന്ന് നോക്കൂ.. നമ്മുടെ ഗോവർദ്ധൻ... 16 മണിക്കൂർ നീണ്ട വിമാനയാത്രയുടെ ക്ഷീണം ഞങ്ങളുടെ മുഖത്ത് കാണാമെങ്കിലും ഈ ഫോട്ടോ പോസ്റ്റ് ചെയ്യാതാരിക്കാനാകില്ല. എമ്പുരാന്‍ ടീമിന് എല്ലാ ആശംസകളും'', ഗോവിന്ദ് പത്മസൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നിമിഷനേരം കൊണ്ടാണ് ജിപി പങ്കുവെച്ച ചിത്രം ഇൻസ്റ്റഗ്രാമിൽ വൈറലായി മാറിയത്. ജിപിക്കും ഗോപികക്കും തിരികെ നാട്ടിലേക്ക് സ്വാഗതം എന്ന് ചിലർ കമന്റ് ചെയ്തപ്പോൾ ഗോവർദ്ധനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിലെ സന്തോഷമാണ് ചിലർ പങ്കുവെച്ചത്.

അഭിനേതാവ്, അവതാരകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യ. 'അടയാളങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് ജിപി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് റിയാലിറ്റി ഷോ അവതാരകനായും തിളങ്ങി. ഡാഡികൂൾ, ഐജി, വർഷം, പ്രേതം 2 എന്നിവയാണ് പ്രധാന സിനിമകൾ. ബാലതാരമായിട്ടാണ് ഗോപിക സിനിമയിൽ എത്തിയത്. ശിവം എന്ന ബിജു മേനോൻ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചു. ഇപ്പോൾ സീരിയലുകളിൽ സജീവമാണ് താരം. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇരുവരും വിവാഹിതരായത്.

എമ്പുരാൻ: തീയറ്റര്‍ ഇളക്കി മറിക്കുന്ന മോഹന്‍ലാല്‍ ചിത്രം - റിവ്യൂ

'ഇത് കേരളത്തിന്റെ ഉത്സവം'; എമ്പുരാൻ സൂപ്പറെന്ന് പ്രണവ്, ഇം​ഗ്ലീഷ് പടം പോലെയെന്ന് സുചിത്ര

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നിവിൻ പോളിയുടെ സര്‍വം മായ എങ്ങനെയുണ്ട്?, ആദ്യ പ്രതികരണങ്ങള്‍
ഇനി രശ്‍മിക മന്ദാനയുടെ മൈസ, ഫസ്റ്റ് ഗ്ലിംപ്‍സ് പുറത്ത്