'നായകന്‍ പാരലല്‍ യൂണിവേഴ്സിലാണ്': സ്വന്തം ചിത്രത്തിന്‍റെ പ്രമോഷന് 'ജയിലര്‍' ടിക്കറ്റ് വിറ്റ് നായകന്‍

Published : Aug 23, 2023, 11:21 AM ISTUpdated : Aug 23, 2023, 11:22 AM IST
'നായകന്‍ പാരലല്‍ യൂണിവേഴ്സിലാണ്': സ്വന്തം ചിത്രത്തിന്‍റെ പ്രമോഷന് 'ജയിലര്‍' ടിക്കറ്റ് വിറ്റ് നായകന്‍

Synopsis

യുവ കമിതാക്കളുടെ പ്രണയവും, കുസൃതിയും, നർമ്മവും ,വൈകാരികതയും ഇഴ ചേർന്നതും , പാരലൽ യൂനിവേഴ്സ്  എന്നിവയെല്ലാം ചേര്‍ന്നതാണ് ചിത്രത്തിന്‍റെ കഥ എന്നാണ് അറിയറക്കാര്‍ പറയുന്നത്.

ചെന്നൈ: നടനും സംഗീത സംവിധായകനുമായ ജിവി പ്രകാശ് കുമാറിനെ നായകനാക്കി വിഘ്നേഷ് കാർത്തിക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അടിയേ'. ആഗസ്റ്റ് 25 നാണ് ചിത്രം റിലീസാകുന്നത്. മലയാളിയായ ഗൗരി ജീ കിഷൻ ആണ് ചിത്രത്തിലെ നായിക. സംവിധായകൻ വെങ്കട്ട് പ്രഭു, മധു മഹേഷ്, പ്രേം, ആർ ജെ, വിജയ്, ബയിൽവാൻ രംഗനാഥൻ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

യുവ കമിതാക്കളുടെ പ്രണയവും, കുസൃതിയും, നർമ്മവും ,വൈകാരികതയും ഇഴ ചേർന്നതും , പാരലൽ യൂനിവേഴ്സ്  എന്നിവയെല്ലാം ചേര്‍ന്നതാണ് ചിത്രത്തിന്‍റെ കഥ എന്നാണ് അറിയറക്കാര്‍ പറയുന്നത്. വളരെ വ്യത്യസ്തമായ പ്രമോഷനാണ് ചിത്രത്തിന് വേണ്ടി നടത്തുന്നത്. 

ചെന്നൈയില്‍ കഴിഞ്ഞ ദിവസം ഒരു തീയറ്ററില്‍‌ പ്രേക്ഷകര്‍ക്ക് ടിക്കറ്റ് നല്‍കുന്ന കൌണ്ടറില്‍ ടിക്കറ്റ് നല്‍കിയാണ് ജിവി പ്രകാശ് കുമാര്‍ വ്യത്യസ്തമായ പ്രമോഷന്‍ നടത്തിയത്. ജയിലര്‍ സിനിമയ്ക്ക് ജിവി പ്രകാശ് കുമാര്‍ ടിക്കറ്റ് വില്‍ക്കുന്നതിന്‍റെ വീഡിയോ വൈറലായിട്ടുണ്ട്. 

പാരലൽ യൂനിവേഴ്സ്  കഥ പറയുന്ന ചിത്രമാണ് 'അടിയേ' അതിനാല്‍ ചിലപ്പോള്‍ ഈ ചിത്രത്തിലെ നായകന്‍ പാരലല്‍ യൂണിവേഴ്സില്‍ ജയിലര്‍ ടിക്കറ്റ് വിറ്റെന്ന് വരും എന്നാണ് അണിയറക്കാര്‍ ഈ വ്യത്യസ്ത പ്രമോഷന്‍ സംബന്ധിച്ച് പറയുന്നത്. എന്തായാലും ഈ പ്രമോഷന്‍ തമിഴകത്ത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 

നേരത്തെ ധനുഷാണ് അടിയേ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറക്കിയത്. ഒരു കോടിയോളം കാഴ്ചക്കാരെ ട്രെയിലർ ഇതിനകം നേടി. മാൽവി & മാൻവി മൂവി മേക്കേഴ്‌സിൻ്റെ ബാനറിൽ പ്രേംകുമാർ നിർമ്മിക്കുന്ന ' അടിയേ ' യുടെ സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ്. ഗോകുൽ ബിനോയ് ഛായഗ്രഹണം നിർവഹിക്കുന്നു. റംബോ വിമൽ സംഘട്ടന രംഗങ്ങൾ ചിട്ടപ്പെടുത്തുന്നു. സിൽവർ സ്ക്രീൻ പിക്ചർസ് മുരളിയാണ് ' അടിയേ ' കേരളത്തിൽ റിലീസ് ചെയ്യുന്നത്.

നൻപന് ഐക്യദാർഢ്യം; വിനയ് ഫോര്‍ട്ടിന്‍റെ 'ട്രോള്‍'ലുക്കിന് പിന്തുണയുമായി സഞ്ജു ശിവറാം

ഗ്ലാമറസായി അനുപമ: ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍
 

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു