
നിലവിൽ നടക്കുന്ന മിത്ത് വിവാദവുമായി 'ജയ് ഗണേഷ്' എന്ന തന്റെ ചിത്രത്തിന് ബന്ധമില്ലെന്ന് സംവിധായകൻ രഞ്ജിത് ശങ്കർ. ചിത്രത്തിന്റെ പേര് ഒരുമാസം മുൻപ് തങ്ങൾ രജിസ്റ്റർ ചെയ്തതാണെന്നും സംവിധായകൻ പറഞ്ഞു. കേരള ഫിലിം ചേമ്പറിൽ 'ജയ് ഗണേഷ്' ടൈറ്റിൽ രജിസ്റ്റർ ചെയ്തതിന്റെ തെളിവും രഞ്ജിത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
"ഇന്നലെ സിനിമയുടെ പ്രഖ്യാപനം മുതലുള്ള എല്ലാ വ്യാപകമായ വാർത്തകൾക്കും അറുതിവരുത്താൻ, പ്രസ്തുത വിവാദത്തിന് ഒരു മാസം മുമ്പേ കേരള ഫിലിം ചേംബറിൽ ടൈറ്റിൽ രജിസ്റ്റർ ചെയ്തു", എന്നാണ് രഞ്ജിത് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ചിത്രമാണ് ജയ് ഗണേഷ്. ഉണ്ണിമുകുന്ദന്‍ ഫിലിംസ് ആണ് നിര്‍മ്മാണം. ഒറ്റപ്പാലത്തെ ഗണേശോത്സവത്തിൽ വച്ചായിരുന്നു സിനിമ പ്രഖ്യാപിച്ചത്. പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെയും സിനിമ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സമീപകാലത്തെ ഗണേശ വിവാദങ്ങളുമായി ബന്ധപ്പെടുത്തി നിരവധി പേര്‍ കമന്‍റുകള്‍ ചെയ്യുകയും പോസ്റ്റുകള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ് വിഷയത്തില്‍ വിശദീകരണവുമായി രഞ്ജിത് ശങ്കര്‍ രംഗത്തെത്തിയത്.
ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ..; 'ബറോസും വാലിബനും' ഏറ്റുമുട്ടുമോ ?
അതേസമയം, 'ജയ് ഗണേഷി'ന്‍റെ അണിയറ പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. 'ഗന്ധര്‍വ്വ ജൂനിയറാ'ണ് ഉണ്ണി മുകുന്ദന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. വിഷ്‍ണു അരവിന്ദാണ് സംവിധാനം. പ്രവീണ്‍ പ്രഭാറാമും സുജിൻ സുജാതനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഫാന്‍റസിയും കോമഡിയും എല്ലാം കൂടിക്കലര്‍ന്നതാകും ചിത്രം. സിനിമയുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തിറങ്ങിയ അപ്ഡേറ്റുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലിറ്റില്‍ ബിഗ് ഫിലിംസും എം ഇന്‍ഫോടെയ്ന്‍മെന്‍റും സംയുക്തമായാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ