ഷെയ്‍ന്‍ നിഗത്തിന്‍റെ ബിഗ് ബജറ്റ് ചിത്രം; 'ഹാല്‍' ഓഡിയോ ലോഞ്ച് നാളെ

Published : Nov 26, 2025, 10:16 PM IST
haal malayalam movie audio launch at kozhikode beach tomorrow shane nigam

Synopsis

നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന 'ഹാല്‍' എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് നാളെ കോഴിക്കോട് ബീച്ചില്‍ നടക്കും

നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന 'ഹാല്‍' എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് നാളെ നടക്കും. കോഴിക്കോട് ബീച്ചില്‍ നാളെ വൈകിട്ട് 6 മണിക്കാണ് പരിപാടി ആരംഭിക്കുക. ഷെയിന്‍ നിഗത്തിന്‍റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന 'ഹാൽ' സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്.

മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എന്‍റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. ബോളിവുഡിലെ ശ്രദ്ധേയ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്. സിനിമയുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പാട്ടും റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും നേരത്തെ പുറത്തിറങ്ങിയിരുന്നത് ശ്രദ്ധേയമായിരുന്നു. 90 ദിവസമാണ് ഹാലിന്‍റെ ചിത്രീകരണം നീണ്ടുനിന്നത്. സംഗീതത്തിന് പ്രാധാന്യം നൽകി എത്തുന്ന ചിത്രം ജെ വി ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്. ഹാലിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് 'ഹാൽ'. തിങ്ക് മ്യൂസിക്കാണ് മ്യൂസിക് പാർട്നർ.

ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചിരിക്കുന്നത് നന്ദഗോപൻ വി ആണ്. ഛായാഗ്രഹണം: രവി ചന്ദ്രൻ, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്, ആർട്ട് ഡയറക്ടർ: നാഥന്‍, പ്രശാന്ത് മാധവ്, പ്രൊജക്റ്റ്‌ ഡിസൈനര്‍: ഷംനാസ് എം അഷ്‌റഫ്‌, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണ, തൻവീർ അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോറിയോഗ്രഫി: സാൻഡി, ഷെരീഫ് മാസ്റ്റർ, ദിനേശ് മാസ്റ്റർ, മാനിഷാദ, ഗാനരചന: വിനായക് ശശികുമാർ, ബിൻസ്, മുത്തു, നീരജ് കുമാർ, മൃദുൽ മീർ, അബി, സ്റ്റിൽസ്: എസ് ബി കെ ഷുഹൈബ്, രാജേഷ് നടരാജൻ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

തിയേറ്ററുകളില്‍ ചിരിയുടെ ഭൂകമ്പം; മികച്ച പ്രതികരണങ്ങളുമായി 'അടിനാശം വെള്ളപൊക്കം' പ്രദര്‍ശനം തുടരുന്നു
ഐഎഫ്എഫ്കെയിൽ 'അവൾക്കൊപ്പം' ഐക്യദാർഢ്യവുമായി ചലച്ചിത്ര പ്രവർത്തകരും ഡെലിഗേറ്റുകളും