ഹനീഫ് അദേനിയുടെ നിവിൻ പോളി ചിത്രം, അപ്‍ഡേറ്റില്‍ ആവേശത്തോടെ ആരാധകര്‍

Published : Jun 30, 2023, 07:48 PM ISTUpdated : Jun 30, 2023, 08:35 PM IST
ഹനീഫ് അദേനിയുടെ നിവിൻ പോളി ചിത്രം, അപ്‍ഡേറ്റില്‍ ആവേശത്തോടെ ആരാധകര്‍

Synopsis

നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്.

ഹനീഫ് അദേനിയുടെ നിവിൻ പോളി ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 'എൻപി 42' എന്ന വിശേഷണപ്പേരുള്ള ചിത്രമാണ് നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്നത്. ഹനീഫ് അദേനി തിരക്കഥയും എഴുതുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‍മെന്റ് അടുത്ത ആഴ്‍ച എന്നതാണ് അപ്‍ഡേറ്റ്

സംവിധായകൻ ഹനീഫ് അദേനിക്ക് പിറന്നാൾ ആശംസകൾ നേർന്ന നിവിൻ പോളിയുടെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് അപ്‌ഡേറ്റിനായി കമന്റ് ചെയ്‍തിരുന്നത്.  'ഹാപ്പി ബർത്ഡേ ഡിയർ ബ്രദർ' ആശംസിച്ച് നിവിൻ പോളി സാമൂഹ്യ മാധ്യമത്തില്‍ ചിത്രം പങ്കുവയ്‍ക്കുകയായിരുന്നു. പോസ്റ്റിന്റെ അതേ കമന്റ് ബോക്‌സിൽ സംവിധായകൻ ഹനീഫ് അദേനി തന്നെയാണ് ഈ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. അക്ഷമരായി കാത്തുനിന്ന ആരാധകർക്കിടയിൽ ചിത്രത്തിന്റെ സംവിധായകന്റെ അപ്‌ഡേറ്റ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

യുഎയിലായിരുന്നു നിവിൻ ചിത്രത്തിന്റെ തുടക്കം. കേരളത്തിലാണ് തുടർന്നുള്ള ഭാഗങ്ങളുടെ ചിത്രീകരണം. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത, ആർഷ തുടങ്ങിയവരും വേഷമിടുന്നു പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. വിഷ്‍ണു തണ്ടാശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.  കോസ്റ്റ്യൂം മെൽവി ജെ,  സംഗീതം മിഥുൻ മുകുന്ദൻ, മേക്കപ്പ് ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്‍സ്, ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, എഡിറ്റിംഗ് നിഷാദ് യൂസഫും ആണ്.

Read More: ബിഗ് ബോസിലെ മറക്കാനാകാത്ത നിമിഷങ്ങള്‍, വീഡിയോ വികാരനിര്‍ഭരം

'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം

PREV
Read more Articles on
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍