
ഒടിടി പ്ലാറ്റ്ഫോമുകളുടെ ജനകീയത ഏറ്റവും റീച്ച് ഉണ്ടാക്കിയ ഭാഷാ സിനിമ ഇന്ത്യയില്‍ മലയാളം ആയിരിക്കും. മറ്റ് തെന്നിന്ത്യന്‍ ഭാഷകളെ അപേക്ഷിച്ച് സ്വന്തം സംസ്ഥാനത്തിന് പുറത്ത് ലിമിറ്റഡ് റിലീസ് മാത്രമുള്ള മലയാളത്തെ സംബന്ധിച്ച് വലിയൊരു വഴിയാണ് ഒടിടി വെട്ടിത്തുറന്നത്. മലയാള സിനിമകള്‍ വലിയൊരു വിഭാഗം മറുഭാഷാ സിനിമാപ്രേമികളിലേക്ക് എത്താന്‍ ഒടിടി തുണയായി. മലയാളത്തിലെ പല ശ്രദ്ധേയ ചിത്രങ്ങളുടെയും ഒടിടി റിലീസിനുവേണ്ടി ഇതരഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ നിലവില്‍ കാത്തിരിപ്പ് പോലുമുണ്ട്. ഇപ്പോഴിതാ മലയാളത്തില്‍ നിന്നുള്ള ഒരു പുതിയ ഒടിടി റിലീസും മറുഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ കൈയടി നേടുകയാണ്. മമ്മൂട്ടി നായകനായ കാതല്‍ ആണ് അത്. ഇപ്പോഴിതാ ചിത്രത്തെയും അതിലെ മമ്മൂട്ടിയുടെയും ജ്യോതികയുടെയും പ്രകടനത്തെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്‍ത.
"സ്നേഹത്തിന്, സ്നേഹത്തോടെയുള്ള ഒരു ഭാവഗീതമാണ് കാതല്‍ ദി കോര്‍ എന്ന ചിത്രം. തന്‍റെ നീണ്ട ഫിലിമോഗ്രഫിയില്‍ മമ്മൂക്ക ഇവിടെ ശരിക്കും ചിലത് ചെയ്തിട്ടുണ്ട്. നമ്മുടെ ഏറ്റവും മികച്ച ഒരാളില്‍ നിന്നും എത്ര മനോഹരമായ പ്രകടനമാണ് ലഭിച്ചിരിക്കുന്നത്. അഭിനയിച്ച് ഫലിപ്പിക്കാന്‍ പ്രയാസകരമായ ഒരു ഭാഗം അത്രയും സത്യസന്ധതയോടെയും സഹാനുഭൂതിയോടെയും ജ്യോതിക അവതരിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങളില്‍ അവര്‍ അഭിനയിക്കേണ്ടതുണ്ട്. എന്തൊരു കൂട്ടായ്‍മയാണ് ഈ സിനിമ. എന്തൊരു സംവിധായകനാണ് ജിയോ ബേബി. ഒരുപാട് പഠിക്കാനുണ്ട്", ഹന്‍സല്‍ എക്സില്‍ കുറിച്ചു.
നവംബര്‍ 23 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ കഴിഞ്ഞ ദിവസമായിരുന്നു. സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രത്തില്‍ മാത്യു ദേവസി എന്ന സഹകരണ ബാങ്ക് മുന്‍ ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ഭാര്യ ഓമനയായി ജ്യോതികയും എത്തുന്നു. ഇരുവരും ആദ്യമായാണ് ബിഗ് സ്ക്രീനില്‍ ഒരുമിച്ച് എത്തുന്നത്.
ALSO READ : കളക്ഷന്‍ 750 കോടിയിലും നില്‍ക്കില്ല! ആറാമതൊരു ഭാഷയിലും 'സലാര്‍' എത്തുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ