
സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഇന്ന് ഭാഷ തടസമല്ല. ഇന്ത്യയില്‍ ഏത് ഭാഷകളില്‍ നിന്ന് ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രവും ഇന്ന് മിനിമം നാല് ഭാഷകളില്‍ക്കൂടി ഡബ്ബ് ചെയ്ത് ഇറക്കാറുണ്ട്. അതത് ഭാഷാ സംസ്ഥാനങ്ങളില്‍ കാര്യമായ റിലീസുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ മീഡിയം ബജറ്റിലെത്തിയ ഒരു ചിത്രം ഞെട്ടിക്കുന്ന വിജയം നേടിയിരിക്കുകയാണ്. പ്രശാന്ത് വര്‍മ്മയുടെ സംവിധാനത്തില്‍ തേജ സജ്ജ നായകനായ തെലുങ്ക് സൂപ്പര്‍ഹീറോ ചിത്രം ഹനു മാന്‍ ആണ് ആ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരിക്കുകയാണ്.
ജനുവരി 12 ന് തിയറ്ററുകളിലെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത് 200 കോടിയാണ്. പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായിരിക്കും ഇതെന്ന് സംവിധായകന്‍ നേരത്തേ അറിയിച്ചിരുന്നു. രണ്ടാം ഭാഗത്തിന്‍റെ പ്രഖ്യാപനം ഇന്നാണ് നടന്നത്. ജയ് ഹനുമാന്‍ എന്നാണ് രണ്ടാം ഭാഗത്തിന്‍റെ പേര്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്ക് ഇന്ന് തുടക്കമായി.
തേജ സജ്ജ നായകനായ ഹനു മാനില്‍ അമൃത അയ്യര്‍, വരലക്ഷ്മി ശരത്‍കുമാര്‍, വിനയ് റായ്, രാജ് ദീപക് ഷെട്ടി, വെണ്ണെല കിഷോര്‍, സമുദ്രക്കനി, ഗെറ്റപ്പ് ശ്രീനു, സത്യ, രോഹിണി, രാകേഷ് മാസ്റ്റര്‍ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. പ്രശാന്ത് വര്‍മ്മയുടേത് തന്നെയാണ് കഥ. പ്രൈം ഷൈ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ കണ്ടഗട്‍ല നിരഞ്ജന്‍ റെഡ്ഡിയാണ് നിര്‍മ്മാണം. മൈത്രി മൂവി മേക്കേഴ്സ്, ആര്‍കെഡി സ്റ്റുഡിയോസ്, എഎ ഫിലിംസ്, ശക്തി ഫിലിം ഫാക്റ്ററി എന്നിവരായിരുന്നു വിതരണം. അനുദീപ് ദേവ്, ഗൗര ഹരി, കൃഷ്ണ സൗരഭ് എന്നിവരായിരുന്നു സംഗീത സംവിധായകര്‍.
ALSO READ : ഇനി രണ്ടേ രണ്ട് ദിനം; 'വാലിബന്‍' അഡ്വാന്‍സ് ബുക്കിംഗിലൂടെ ഇതുവരെ നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം