സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: ട്രൈസെപ് സർജറിക്ക് വിധേയനാക്കി

Published : Jan 22, 2024, 09:30 PM IST
സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: ട്രൈസെപ് സർജറിക്ക് വിധേയനാക്കി

Synopsis

തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. 

മുംബൈ: പുതിയ ചിത്രത്തില്‍ സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ പരിക്ക് പറ്റിയ നടന്‍ സെയ്ഫ് അലി ഖാന്‍ ട്രൈസെപ് സർജറിക്ക് വിധേയനായി.കാൽമുട്ടിനും തോളിനും പൊട്ടലുണ്ടായതിനെ തുടർന്ന് നടൻ സെയ്ഫ് അലി ഖാനെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ തിങ്കളാഴ്ച രാവിലെയാണ് പ്രവശിപ്പിച്ചത്. 

തുടര്‍ന്നാണ് സെയ്ഫിനെ ശസ്ത്രക്രിയകൾക്കും വിധേയനാക്കിയത്. സെയ്ഫിന്റെ ഭാര്യ കരീന കപൂർ ഖാൻ ആശുപത്രിയിൽ അദ്ദേഹത്തിന്റെ അരികിലുണ്ട്. തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. 

"ഈ പരിക്കും തുടർന്നുള്ള ശസ്ത്രക്രിയയും നമ്മള്‍ ചെയ്ത പല കാര്യത്തിന്‍റെയും ഭാഗമായി ഉണ്ടായതാണ്. മികച്ച കരങ്ങളില്‍ തന്നെ ഇത്തരം ഒരു ശസ്ത്രക്രിയയ്ക്ക് എത്തിയത് ഭാഗ്യമാണ്യ ഒപ്പം അവരുടെ സ്നേഹത്തിനും കരുതലിനും എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി പറയുന്നു." - സെയ്ഫ് പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍ ഏത് ചിത്രത്തിന്‍റെ ചിത്രീകരണത്തില്‍ പറ്റിയ പരിക്കാണ് ശസ്ത്രക്രിയയിലേക്ക് നീങ്ങിയത് എന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് ഇ ടൈംസ് ചോദിച്ച ചോദ്യത്തോട് സെയ്ഫ് ഫാമിലി പ്രതികരിച്ചിട്ടില്ല. 

കൃതി സനോൻ, പ്രഭാസ് എന്നിവർക്കൊപ്പം ആദിപുരുഷ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ രാവണന്‍റെ വേഷമായിരുന്നു സെയ്ഫ് അലി ഖാന്‍‌ എത്തിയത്. ചിത്രം ബോക്സോഫീസില്‍ വലിയ പരാജയമായിരുന്നു. ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന ദേവരയിലും സെയ്ഫ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

'വീടും വേണ്ട, ഭാര്യയും വേണ്ട, അത് മാത്രമാണ് ആഗ്രഹം' ; ആഗ്രഹത്തെക്കുറിച്ച് ബിജു സോപാനം

'വിവാഹശേഷം ജോലി ഒരു ആനന്ദമായിരുന്നു', വൈറലായി ബിഗ്‌ബോസ് താരം ശാലിനിയുടെ പോസ്റ്റ്‌

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ