ഡോ. എലിസബത്ത് ഉദയനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നടൻ ബാല.
തമിഴകത്ത് നിന്നെത്തി മലയാളത്തില്‍ ശ്രദ്ധയാകര്‍ഷിച്ച താരം ബാല ഇന്ന് പ്രേക്ഷകരുടെ പ്രിയങ്കരനാണ്. സാമൂഹ്യ മാധ്യമത്തിലും വളരെ സജീവമായ താരവുമാണ് ബാല. ആരാധകരുമായി വിശേഷങ്ങള്‍ ബാല പങ്കുവയ്‍ക്കാറുണ്ട്. ചെന്നൈയിലേക്ക് പുറപ്പെടുന്നുവെന്ന് പറഞ്ഞ് ഭാര്യക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നടൻ ബാല.
കരള്‍മാറ്റ ശസ്‍ത്രക്രിയ കഴിഞ്ഞ് ആരോഗ്യവാനായ താരത്തിന്റെ വിശേഷങ്ങള്‍ ഭാര്യ എലിസബത്താണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത്. നടൻ ബാല ആശുപത്രിയിലായിരിക്കുമ്പോള്‍ ആരാധകരെ വിവരം അറിയിച്ചതും എലിസബത്തായിരുന്നു. എലിസബത്തിനൊപ്പം ബാല വിവിധ വിഷയങ്ങളില്‍ വീഡിയോയും പങ്കുവയ്‍ക്കാറുണ്ട്. എന്തായാലും നടൻ ബാലയുടെ പുതിയ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
മാര്‍ച്ച് ആദ്യവാരമാണ് ആദ്യം ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളില്‍ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു ബാല. ഇതിന് ഒരാഴ്‍ച മുന്‍പ് കരള്‍രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു. ആ സമയത്ത് ആരോഗ്യ സ്ഥിതി മോശം ആയിരുന്നുവെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെടുകയും തുടർന്ന് ബാലയ്‍ക്ക് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുകയും ആയിരുന്നു.
'അൻപ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല ബിഗ് സ്ക്രീനിൽ എത്തുന്നത്. നടൻ ബാലയുടെ ആദ്യ മലയാള ചിത്രം 'കളഭം' ആണ്. മമ്മൂട്ടിയോടൊപ്പം 'ബിഗ് ബി'യില്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് 'പുതിയ മുഖം', 'അലക്സാണ്ടർ ദി ഗ്രേറ്റ്', 'ഹീറോ', 'വീരം' തുടങ്ങിവയാണ് ബാല പ്രധാന വേഷങ്ങളില്‍ എത്തിയവയില്‍ പ്രധാനപ്പെട്ടവ. നായകനായും സഹനടനായും വില്ലനായും ബാല തിളങ്ങുകയും ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍തു. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'ഷെഫീക്കിന്റെ സന്തോഷം' ആണ് ബാലയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്‍തത്. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്‍തത്.
Read More: സോഷ്യൽ മീഡിയയുടെ ഭീതിപ്പെടുത്തുന്ന വശം തുറന്ന് കാണിച്ച് 'കൂപമണ്ഡൂകം'
