
ചന്ദ്രയാന്‍ 3 ദൗത്യ വിജയത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. അഭിപ്രായ വിത്യാസങ്ങൾ ഏറെയുണ്ടെങ്കിലും ശാസ്ത്രത്തിന്റെ പുരോഗതിക്കായി രാഷ്ട്രിയം കലർത്താതെ കൂടെ നിന്ന കേന്ദ്ര ഭരണ കൂടവും അഭിനന്ദനം അർഹിക്കുന്നുവെന്ന് ഹരീഷ് പേരടി കുറിച്ചു. 23/7/2023 എന്ന ദിവസവും 6.04 എന്ന സമയവും ജനിച്ച തിയതിയേക്കാൾ പ്രാധന്യത്തോടെ ഓർത്തുവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നമ്മുടെ രാജ്യത്തിന് ഇനിയും നിറയെ ശാസ്ത്രജ്ഞൻമാരെ ആവിശ്യമുണ്ട്. ഒരാൾ ശാസ്ത്രജ്ഞൻ ആയി കഴിഞ്ഞാൽ അതുവരെയുള്ള അവരുടെ പഠനത്തിന്റെ മുഴുവൻ ചിലവും അവർക്ക് തിരിച്ചുകൊടുക്കുക്കണമെന്നും അത് രാജ്യത്തിന്റെ ഉത്തരവാദിത്വപ്പെട്ട നയമായി പ്രഖ്യാപിക്കണമെന്നും ഹരീഷ് പേരടി ആവശ്യപ്പെടുന്നു. ചന്ദ്രയാൻ ദൗത്യത്തിന് ചുക്കാൻ പിടിച്ച ഐഎസ്ആർഒ ശസ്ത്രഞ്ജരുടെ ചിത്രങ്ങൾക്ക് ഒപ്പം ആയിരുന്നു നടന്റെ പോസ്റ്റ്.
ഹരീഷ് പേരടി പറയുന്നത്
അഭിപ്രായ വിത്യാസങ്ങൾ ഏറെയുണ്ടെങ്കിലും ശാസ്ത്രത്തിന്റെ പുരോഗതിക്കായി രാഷ്ട്രിയം കലർത്താതെ കൂടെ നിന്ന കേന്ദ്ര ഭരണ കൂടവും അഭിനന്ദനം അർഹിക്കുന്നു...കാരണം ഞങ്ങൾ മിത്തിനെയും ശാസ്ത്രത്തെയും ഒരുമിച്ച് കൂടെ കൊണ്ടുപോകുമെന്ന് ലോകത്തോട് ഉറക്കെ പറഞ്ഞതിന്..ഇനി പുതിയ തലമുറയോടാണ്..ഈ ഫോട്ടായിൽ കാണുന്നവർ മാത്രമല്ല..ഈ പോസ്റ്റിൽ പറയുന്നതു പോലെ ആയിരകണക്കിന് ശാസ്ത്രജ്ഞരും എൻജിയർമാരും ഇതിന്റെ പിന്നിലുണ്ട്...ഇവരിൽ 90% വും സാധാരണ കുടുംബങ്ങളിൽ നിന്ന് വന്നവരാണ്...നിങ്ങൾ ഏത് സാമ്പത്തിക സാഹചര്യത്തിലാണെങ്കിലും മനസ്സ് വെച്ചാൽ നിങ്ങൾക്കും ഇങ്ങിനെയാകാൻപറ്റും...ജീവിത സാഹചര്യം നിങ്ങളെ ചിലപ്പോൾ ഹോട്ടൽ പണിയെടുക്കാൻ നിർബന്ധിക്കും ചിലപ്പോൾ ആരാന്റെ കാവൽകാരാനാകാൻ നിർബന്ധിക്കും...പക്ഷെ ആ ജോലികളൊക്കെ ആത്മാർത്ഥമായി ചെയ്തുകൊണ്ട് ഏത് സാഹചര്യത്തിലിരുന്നും ലക്ഷ്യത്തിനുവേണ്ടി പോരാടുക...അവസാനം വിജയം നിങ്ങൾക്കായിരിക്കും...നമ്മുടെ രാജ്യത്തിന് ഇനിയും നിറയെ ശാസ്ത്രജ്ഞൻമാരെ ആവിശ്യമുണ്ട്...ശാസ്ത്രജ്ഞൻമാർക്ക് പണിയില്ലാതാവുന്ന ഒരു കാലം ഇനി വരില്ല...അഥവാ അങ്ങിനെ വന്നാൽ എല്ലാ വീടുകളും ശാസ്ത്ര പുരകളാവും...പഠിക്കുക ...പിന്നെയും പഠിക്കുക ...ശാസ്ത്ര പഠനം ലഹരിയാക്കുക...അതിലും വലിയ മാനവ സേവ വേറെയില്ല..പിന്നെ കേന്ദ്ര സർക്കാറിനോട് ഒരു അഭ്യർത്ഥന..ഒരാൾ ശാസ്ത്രജ്ഞൻ അഥവാ ശാസ്ത്രഞ്ജയായി കഴിഞ്ഞാൽ അതുവരെയുള്ള അവരുടെ പഠനത്തിന്റെ മുഴുവൻ ചിലവും അവർക്ക് തിരിച്ചുകൊടുക്കുക...അത് രാജ്യത്തിന്റെ ഉത്തരവാദിത്വപ്പെട്ട നയമായി പ്രഖ്യാപിക്കുക...23/7/2023 എന്ന ദിവസവും 6.04 എന്ന സമയവും നമ്മൾ ജനിച്ച തിയ്യതിയേക്കാൾ പ്രാധന്യത്തോടെ ഓർത്തുവെക്കുക ...അപ്പോൾ നിങ്ങൾ ആത്മാഭിമാനമുള്ള ഇന്ത്യക്കാരനാവും..ലോകത്തിനുമുഴുവൻ ആവിശ്യമുള്ള മനുഷ്യനാവും...ജയ് ISRO..ജയ് ഇന്ത്യാ..
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ