'ഈ മനുഷ്യനല്ലാതെ ആർക്ക് വേദിയുണ്ടാക്കാനാണ് ഈ അക്കാദമി': ആര്‍ എല്‍ വി രാമകൃഷ്ണൻ വിഷയത്തിൽ ഹരീഷ് പേരടി

By Web TeamFirst Published Oct 4, 2020, 5:20 PM IST
Highlights

ദളിതനെ പൂജാരിയാക്കിയ ഒരു സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും, സർക്കാരിനെ മനപൂർവം നാണം കെടുത്താനുള്ള സമീപനമായിട്ടെ അക്കാദമിയുടെ ഈ പ്രവർത്തിയെ കാണാൻ പറ്റുകയുള്ളുവെന്നും അദ്ദേഹം കുറിച്ചു. 

ലാഭവൻ മണിയുടെ സഹോദരനും, നർത്തകനുമായ ആർ എൽ വി രാമകൃഷ്ണന് മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ച സംഭവത്തിൽ വിമർശനവുമായി നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് രംഗത്തെത്തിയത്. 

ദളിത്  സമൂഹത്തിൽ നിന്ന് ഒരാൾ മോഹിനിയാട്ടം ചെയ്താൽ തകർന്ന് വീഴുന്നതാണ് മോഹിനിയാട്ടമെങ്കിൽ മോഹിനിയാട്ടം കേരളത്തിൽ നിരോധിക്കേണ്ടി വരുമെന്ന് ഹരീഷ് പേരടി കുറിക്കുന്നു. ദളിതനെ പൂജാരിയാക്കിയ ഒരു സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും, സർക്കാരിനെ മനപൂർവം നാണം കെടുത്താനുള്ള സമീപനമായിട്ടെ അക്കാദമിയുടെ ഈ പ്രവർത്തിയെ കാണാൻ പറ്റുകയുള്ളുവെന്നും അദ്ദേഹം കുറിച്ചു. 

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പേസ്റ്റ്

പാവമാണ് ഞങ്ങൾ കണ്ണൻ എന്ന് വിളിക്കുന്ന രാമകൃഷണൻ..മണി മരിച്ചതിനു ശേഷം ജീവിതം ഒരു പാട് പ്രതിസന്ധികൾ നിറഞ്ഞതാണ്...ശാസ്ത്രിയ നൃത്തത്തിൽ ഡോക്ടേറേറ്റുള്ള ജീവിതം മുഴുവൻ നൃത്തത്തിനു വേണ്ടി സമ്മർപ്പിച്ച ജീവിതം വഴിമുട്ടിയ ഈ മനുഷ്യനല്ലാതെ ആർക്കു വേദിയുണ്ടാക്കാനാണ് ഈ അക്കാദമി ..ദളിത്  സമൂഹത്തിൽ നിന്ന് ഒരാൾ മോഹിനിയാട്ടം ചെയ്താൽ തകർന്ന് വീഴുന്നതാണ് മോഹിനിയാട്ടമെങ്കിൽ മോഹിനിയാട്ടം കേരളത്തിൽ നിരോധിക്കേണ്ടിവരും...ദളിതനെ പൂജാരിയാക്കിയ ഒരു സർക്കാറാണ് കേരളം ഭരിക്കുന്നത്...ഈ സർക്കാറിനെ മനപ്പൂർവ്വം നാണം കെടുത്താനുള്ള സമീപനമായിട്ടെ അക്കാദമിയുടെ ഈ പ്രവർത്തിയെ കാണാൻ പറ്റുകയുള്ളു...കണ്ണൻ എത്രയും പെട്ടന്ന് പൂർണ്ണ ആരോഗ്യത്തോടെ ജീവതത്തിലേക്ക് തിരിച്ചു വരട്ടെ...ബാക്കി പിന്നെ 

click me!