
ഹൈദരാബാദ്: പവൻ കല്യാണിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം ഹരി ഹര വീര മല്ലു: പാർട്ട് 1 - സോർഡ് വേഴ്സസ് സ്പിരിറ്റ് തമിഴ്‌നാട്ടിൽ വിതരണം ചെയ്യുന്നതിനുള്ള അവകാശം പ്രമുഖ വിതരണക്കമ്പനിയായ സക്തി ഫിലിം ഫാക്ടറി സ്വന്തമാക്കിയതായി റിപ്പോർട്ട്.
ജൂലൈ 24ന് തിയേറ്ററുകളിൽ എത്താനിരിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം, തമിഴ്‌നാട്ടിലെ പ്രേക്ഷകർക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹരി ഹര വീര മല്ലു ഒരു ചരിത്ര ആക്ഷൻ-അഡ്വഞ്ചർ ചിത്രമാണ്, മുഗൾ ഭരണകാലത്തെ പശ്ചാത്തലമാക്കി എടുത്ത ചിത്രത്തില്‍ പവൻ കല്യാൺ ഒരു ധീരനായ യോദ്ധാവിന്റെ വേഷത്തിലാണ് എത്തുന്നത്.
മുഗൾ ചക്രവർത്തിയായ ഔറംഗസേബിനെതിരെ പോരാടുന്ന വീര മല്ലുവിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ നിധി അഗർവാൾ, നോറ ഫത്തേഹി, നാസർ, സത്യരാജ്, വെണ്ണേല കിഷോർ, അനസൂയ ഭരദ്വാജ്, പൂജിത പൊന്നാട തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
സംവിധാനവും നിർമ്മാണവും കൃഷ് ജഗർലമുഡിയാണ്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ എ.എം. രത്നം ചിത്രം അവതരിപ്പിക്കുന്നു. ഓസ്കാർ ജേതാവായ എം.എം. കീരവാണിയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
ജൂലൈ 3-ന് പുറത്തിറങ്ങിയ ഹരി ഹര വീര മല്ലു ട്രെയ്‌ലർ, 3 മിനിറ്റ് 1 സെക്കൻഡ് ദൈർഘ്യമുള്ളതാണ്, യൂട്യൂബിൽ 48 മില്യൺ വ്യൂസ് നേടി റെക്കോർഡ് സൃഷ്ടിച്ചു. സക്തി ഫിലിം ഫാക്ടറി, തമിഴ്‌നാട്ടിൽ ചിത്രം വ്യാപകമായി റിലീസ് ചെയ്യാൻ പദ്ധതിയിടുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ