ഹരി പി നായരുടെ 'ആപ്റ്റിറ്റ്യൂഡ് ', ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

Web Desk   | Asianet News
Published : Aug 05, 2020, 05:29 PM IST
ഹരി പി നായരുടെ 'ആപ്റ്റിറ്റ്യൂഡ് ', ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

Synopsis

തിരക്കഥാകൃത്ത് ഹരി പി നായരാണ്  ആപ്റ്റിറ്റ്യൂഡ് എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

ലോക്ക് ഡൗണ്‍ കാലത്ത് അലസതയിലേക്കും മടുപ്പിലേക്കും വഴി മാറാതിരിക്കാൻ   വനിതകൾക്ക് പ്രചോദനമായി ഇതാ ഒരു ഹ്രസ്വ ചിത്രം. അഭിരുചികളും താത്‍പര്യങ്ങളും ഇഷ്‍ടങ്ങളുമൊക്കെ സ്വയം മനസിലാക്കുന്ന വീട്ടമ്മ കേന്ദ്രപ്രമേയത്തിലുള്ളതാണ്  ആപ്റ്റിറ്റ്യൂഡ് എന്ന ലഘുചിത്രം. 

വെള്ളം ഏതു പാത്രത്തിൽ ഒഴിച്ചാലും ആ പാത്രത്തിന്റെ രൂപത്തിലേക്കു മാറുമല്ലോ ? അതുപോലെ പുതിയ ഗാർഹിക സാഹചര്യത്തിലേക്കും പരിമിതികളിലേക്കും ലോക് ഡൗൺ ദിനങ്ങൾ നമ്മെ കൊണ്ടുചെന്നെത്തിച്ചേക്കാം.  ആ  പരിമിതികളിൽ നിന്നു കൊണ്ടും പുതിയ വലിയ സാധ്യതകൾ കണ്ടെത്താമെന്നാണ് ആപ്റ്റിറ്റ്യൂഡിന്റെ  അവതരണത്തിലൂടെ  ശ്രീലക്ഷ്‍മി  മനസിലാക്കിത്തരുന്നത്.  ഷൂട്ടിങ്ങിലും എഡിറ്റിങ്ങിലും മൊബൈൽ ഫോണിന്റെ സാധ്യതകളെ പരമാവധി ഉപയോഗിച്ചുകൊണ്ടാണ് പ്രമുഖ തിരക്കഥാകൃത്ത്  ഹരി പി നായർ ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫോണിൽ ഷൂട്ട് ചെയ്‍ത ഫോണിൽ എഡിറ്റ് ചെയ്‍ത ഹ്രസ്വചിത്രം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ