
'ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി', 'ഇന്ദ്രപ്രസ്ഥം', 'ഊട്ടി പട്ടണം', 'കാട്ടിലെ തടി' തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. വിഷ്‍ണു ഉണ്ണികൃഷ്‍ണനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായുണ്ട്. റാഫി ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.
പാലാക്കുത്തുള്ള രാമപുരം ആൽഡ്രിൻ നെല്ലോല ബംഗ്ളാവിലാണ് ചിത്രീകരണം ആരംഭിച്ചത്. സംസ്ഥാന സഹകരണ മന്ത്രി വി എൻ വാസവൻ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിനു തുടക്കമിട്ടപ്പോള്‍ നിർമ്മാതാവ് ബിജു വി മത്തായി സ്വീച്ചോൺ കർമ്മവും റാഫി ഫസ്റ്റ് ക്ലാപ്പും നൽകി. വിഷ്‍ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വി സാജനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്
ബിജു വി മത്തായിയാണ് നിര്‍മാണം. വൺ ഡേ ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. പ്രൊഡക്ഷൻ കൺടോളർ ഡിക്സൻ പൊടുത്താസാണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രവീൺ എടവണ്ണപ്പാറയാണ്.
തൊഴിൽ രംഗത്ത് കൃത്യമായ അജണ്ടയുള്ള , ഒരു മോഷ്‍ടാവ് ഒരു യുവ രാഷ്ട്രീയ ജീവിതത്തിൽ എത്തപ്പെടുന്നതോടെയുണ്ടാകുന്ന സംഭവങ്ങളുടെ അത്യന്തം രസകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം.
ഇവിടെ മോഷ്‍ടാവിനെ യുവനിരയിലെ ശ്രദ്ധേയനായ നടൻ വിഷ്‍ണു ഉണ്ണികൃഷ്‍ണനും യുവ രാഷ്ട്രീയ നേതാവിനെ ഷൈൻ ടോം ചാക്കോയും അവതരിപ്പിക്കുന്നു. അജു വർഗീസ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ സ്‍നേഹ ബാബു, പവിത്ര എന്നിവരും നിര്‍ണായക വേഷയങ്ങളിലെത്തുന്നു. ശ്രീനാഥ് ശിവ ശങ്കരൻ സംഗീതം, ഗാനരചന വിനായക് ശശികുമാര്‍, കലാസംവിധാനം സുജിത് രാഘവ്, മേക്കപ്പ് വൈശാഖ് കലാമണ്ഡലം, കോസ്റ്റ്യും ഡിസൈൻ ഇർഷാദ് ചെറുകുന്ന്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ റിയാസ് ബഷീർ, ക്രിയേറ്റീവ് ഡയറക്ടർ രാജീവ് ഷെട്ടി, കോ-ഡയറക്ടർ ഋഷി ഹരിദാസ്, പ്രൊഡക്ഷൻ മാനേജർ, ഷാജി കോഴിക്കോട്.
Read More: പ്രിയങ്ക ചോപ്രയുടെ സീരീസ് 'സിറ്റഡല്‍', ട്രെയിലര്‍ പുറത്ത്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ