
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് അയോധ്യ രാമക്ഷേത്രത്തിന് 50 കോടി സംഭാവന നല്‍കി എന്ന വാര്‍ത്ത കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ജനുവരി 22 ല്‍ അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രാണ പ്രതിഷ്ഠ അനുബന്ധമായി നടക്കുന്ന അന്നദാനത്തിന്‍റെ ചിലവും പ്രഭാസ് ഏറ്റെടുത്തു എന്ന രീതിയിലാണ് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രചരിച്ചത്.
ഇത് വലിയതോതില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. കൂടാതെ, അടുത്തിടെ നടന്ന ഒരു പരിപാടിയിൽ, ആന്ധ്രപ്രദേശ് എംഎൽഎ ചിർല ജഗ്ഗിറെഡ്ഡി രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിലെ അന്നദാന ചിലവ് പ്രഭാസ് ഏറ്റെടുക്കുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന്‍റെ വീഡിയോയും വൈറലായിരുന്നു.
അതേ സമയം ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യം അറിയാന്‍ ഇന്ത്യ ടുഡേ പ്രഭാസിന്‍റെ മനേജിംഗ് ടീമിനെ ബന്ധപ്പെട്ടുവെന്നും. അവര്‍ ഇത്തരം വാര്‍ത്തകള്‍ തള്ളിക്കളയുകയും ഇതെല്ലാം "വ്യാജ വാർത്ത"യാണെന്ന് അറിയിക്കുകയും ചെയ്തുവെന്നാണ് വിവരം.
അതേ സമയം ജനുവരി 22ലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രഭാസിന് ക്ഷണമുണ്ടോ എന്നതില്‍ വ്യക്തതയില്ല. അതേ സമയം ചടങ്ങില്‍ പങ്കെടുക്കാൻ രജനികാന്ത്, ചിരഞ്ജീവി, രാം ചരൺ, ധനുഷ് തുടങ്ങി നിരവധി ദക്ഷിണേന്ത്യൻ താരങ്ങള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതില്‍ രജനികാന്ത് അടക്കം ചടങ്ങില്‍ പങ്കെടുക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
2023 ല്‍ ഇറങ്ങിയ യുഗപുരുഷ് എന്ന ചിത്രത്തില്‍ രാമനായി പ്രഭാസ് അഭിനയിച്ചിരുന്നു. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ വലിയ പരാജയമായിരുന്നു. അതിന് പിന്നാലെ ചിത്രത്തിനെതിരെ ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. വന്‍ വിജയമായ സലാര്‍ പാര്‍ട്ട് 1 ആണ് പ്രഭാസ് അഭിനയിച്ച് അവസാനമായി തീയറ്ററില്‍ എത്തിയ ചിത്രം.
ടൊവിനോയെ അന്വേഷിച്ച് കണ്ടെത്തി കല്യാണിയും ജോജുവും; രസകരമായ വീഡിയോ വൈറല്‍.!