ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിറം സിനിമ തമിഴില്‍ എടുത്തപ്പോഴുള്ള പ്രതിസന്ധി കമല്‍ വെളിപ്പെടുത്തിയത്.
കൊച്ചി: വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രവുമായി വീണ്ടും സംവിധായകന്‍ കമല്‍ എത്തിയിരിക്കുകയാണ്. ഒരു കാലത്ത് കമലിന്‍റെ അസിസ്റ്റന്‍റ് ആയിരുന്ന ഷൈന്‍ ടോം ചാക്കോയാണ് ഈ ചിത്രത്തിലെ നായകന്‍. ഷൈന്‍ അഭിനയിക്കുന്ന നൂറാമത്തെ ചിത്രമാണ് വിവേകാനന്ദന്‍ വൈറലാണ്. ഇപ്പോള്‍ ചിത്രത്തിന്‍റെ പ്രമോഷന്‍ തിരക്കിലാണ് കമല്‍. അതിനിടയിലാണ് ഒരു അഭിമുഖത്തില്‍ നിറം സിനിമ തമിഴില്‍ ചെയ്തപ്പോഴുള്ള അനുഭവം കമല്‍ വെളിപ്പെടുത്തിയത്.
ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിറം സിനിമ തമിഴില്‍ എടുത്തപ്പോഴുള്ള പ്രതിസന്ധി കമല്‍ വെളിപ്പെടുത്തിയത്. ശാലിനിയുടെ കല്ല്യാണം തമിഴ് സൂപ്പര്‍താരം അജിത്തുമായി ഉറപ്പിച്ച സമയമായിരുന്നു അത്. കല്യാണത്തിന് ശേഷം ശാലിനിയെ അഭിനയിക്കാന്‍ വിടില്ലെന്ന് അജിത്ത് കമലിനെ വിളിച്ച് പറഞ്ഞിരുന്നു. വ്യക്തിപരമായി പുള്ളിയ്ക്ക് അതിലൊരു പ്രശ്‌നമുണ്ട്. അതുകൊണ്ട് ഒന്നും തോന്നരുതെന്നും കമലിനോട് അജിത്ത് പറഞ്ഞിരുന്നു.
അതിനാല്‍ തന്നെ ചിത്രം ശാലിനിയുടെ വിവാഹത്തിന് മുന്‍പ് എടുത്ത് തീര്‍ക്കാന്‍ കമലും സംഘവും കഠിനമായ ശ്രമത്തിലായിരുന്നു. മലയാളം നിറത്തില്‍ കുഞ്ചാക്കോ ബോബന്‍ ചെയ്ത റോള്‍ അന്ന് തമിഴില്‍ വലിയ താരമായ പ്രശാന്താണ് ചെയ്തത്. പ്രശാന്തും അജിത്തും തമ്മിലുള്ള ഈഗോ ക്ലാഷ് കൊണ്ടോ പ്രൊഫഷണല്‍ വൈര്യം കൊണ്ടായിരിക്കാം വിവാഹത്തിന് മുന്‍പ് തീര്‍ക്കാന്‍ അജിത്ത് പറഞ്ഞത് എന്ന് കമല്‍ പറയുന്നു. എന്നാല്‍ അതിന് സമ്മാതിക്കാത്ത രീതിയില്‍ പ്രശാന്ത് ഡേറ്റ് തരാതെ പ്രശ്‌നത്തിലാക്കിക്കൊണ്ടിരുന്നു.
കല്യാണം കഴിച്ച് പോകുന്നതിന് മുന്‍പ് എങ്ങനെയും ഷൂട്ടിങ്ങ് തീര്‍ക്കാന്‍ വേണ്ടി ഡേറ്റ് തീരുമാനിച്ചാലും പ്രശാന്ത് അതില്‍ നിന്ന് മാറും. ഞങ്ങളുടെ ഭാഗമെങ്കിലും വേഗം എടുത്ത് തീര്‍ക്കൂ എന്ന് പറഞ്ഞ് ശാലിനിയും അവരുടെ പിതാവും എപ്പോഴും വിളിക്കും.
സമ്മര്‍ദ്ദം കൂടിയതോടെ കമല്‍ ശാലിനിയുടെ കുറച്ച് സീനുകള്‍ ഒറ്റയ്ക്ക് എടുത്തു. ബാക്കി പ്രശാന്തിന്റെ ഡ്യൂപ്പിനെ വെച്ച് ഒരു സീന്‍ തന്നെ ഷൂട്ട് ചെയ്തു. എന്നിട്ട് ശാലിനിയെ സിനിമയില്‍ നിന്നും ഒഴിവാക്കി. പക്ഷെ പാട്ടിലെ കുറച്ച് സീനുകള്‍ എടുക്കാന്‍ ബാക്കിയായി. സെറ്റ് ശരിയാകാത്തത് കൊണ്ടായിരുന്നു അത്.
എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന് ചോദിച്ച് അജിത്തിനെ വിളിച്ചിരുന്നു കമല്‍. സോറി സാര്‍, ഞാന്‍ മുന്‍പേ പറഞ്ഞിരുന്നല്ലോ എന്നായിരുന്നു മറുപടി. പിന്നീട് പ്രശാന്ത് ഡേറ്റ് തന്നു. ശാലിനിയുടെ ഡ്യൂപ്പിനെ വച്ചാണ് പാട്ട് സീന്‍ എടുത്തത്. എന്നാല്‍ അത് പോരായിരുന്നു. മലയാളം നിറത്തിലെ അതേ കോസ്റ്റ്യൂം ആയിരുന്നു ഗാന രംഗത്തില്‍ അതുകൊണ്ട് മലയാളം നിറത്തിലെ ചില രംഗങ്ങള്‍ കമല്‍ അതില്‍ ചേര്‍ത്തു.
അതിനാല്‍ തന്നെ ഈ പാട്ടിലെ ഒരു ഗാന രംഗത്ത് കുഞ്ചാക്കോ ബോബന്‍ സെക്കന്‍റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അത് ശരിയാക്കാന്‍ കഴിഞ്ഞില്ല. തീയറ്ററില്‍ ആരും കണ്ടുപിടിച്ചില്ല അത്. എന്നാല്‍ പിന്നീട് യൂട്യൂബിലൂടെ ആളുകളൊക്കെ കണ്ടുപിടിച്ചു. എന്നിട്ട് സോഷ്യല്‍ മീഡിയയിലൂടെ ട്രോളായി പ്രചരിക്കും. ചാക്കോച്ചന്‍ അതില്‍ അഭിനയിച്ചിട്ടുണ്ടെന്ന തരത്തിലാണ് പ്രചരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ലെന്ന് പറയുകയാണ് കമല്‍.
ടൊവിനോയെ അന്വേഷിച്ച് കണ്ടെത്തി കല്യാണിയും ജോജുവും; രസകരമായ വീഡിയോ വൈറല്‍.!
'മറിച്ചായിരുന്നെങ്കില്‍ സാധകം ചെയാൻ പോലും ആവതില്ലാതാകുമായിരുന്നു': സൂരജ് സന്തോഷിനെതിരെ നിര്‍മ്മാതാവ്
